സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 2nd, 2017

ഇത് ജനങ്ങളോടുള്ള യുദ്ധം

Share This
Tags

gggഡോ ആസാദ്

ഗെയില്‍ വാതക പൈപ്പുലൈന്‍ സമരത്തെ പൊലീസ് രാജുകൊണ്ടു നേരിടുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്. പ്രക്ഷോഭം നടത്തുന്നവര്‍ അക്രമമോമോ അട്ടിമറിയോ നടത്തുന്നവരല്ല. നേരമ്പോക്കിന് തെരുവോരത്തു വന്ന് ഇരിക്കുന്നവരുമല്ല. സ്വത്തോ ജീവിതോപാധികളോ കവര്‍ന്നെടുക്കപ്പെടുകയും സ്വന്തം ഭൂമിയില്‍നിന്നു ക്രൂരമായി പുറംതള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവര്‍ സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഈ ജീവന്മരണ പ്രശ്‌നത്തെ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ ഗവണ്‍മെന്റിനു ബാധ്യതയുണ്ട്.
കേരളപ്പിറവി ദിനംതന്നെ ജനവിരുദ്ധ വികസനത്തിന്റെ തനിസ്വഭാവം പ്രകടമായി. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള സമര രംഗത്തേയ്ക്ക് ഇരച്ചെത്തിയ പൊലീസ് സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. പന്തല്‍ പൊളിച്ചുമാറ്റി. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ജനകീയ സമരങ്ങളോട് പൊലീസ് സ്വീകരിക്കുന്ന നയം ഇടതുപക്ഷ ഭരണകാലത്ത് കണ്ടുപോന്നതല്ല. പൊലീസ് വേട്ടയ്‌ക്കെതിരെ ജനാധിപത്യവാദികള്‍ ശബ്ദമുയര്‍ത്തണം.
ഏതു വികസനവും സംസ്ഥാനത്തിനു നേട്ടമുണ്ടാക്കുമെങ്കില്‍ അതിനു നഷ്ടം സഹിക്കേണ്ടതും സംസ്ഥാനമാകെയുമാണ്. ചിലരുടെ ജീവിതം ഹോമിച്ചു നേടേണ്ടതല്ല ഒരു പുരോഗതിയും. അവശ്യ സംരംഭമാണെങ്കില്‍ കുറച്ചു പേര്‍ക്കുണ്ടാവുന്ന നഷ്ടം എല്ലാവരും ചേര്‍ന്ന് നികത്തണം. അതിനുള്ള പദ്ധതി നടപ്പാക്കിയല്ലാതെ ഭൂമി പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നത് അവിവേകമാവും. വാതകക്കുഴല്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുമോ എന്ന ആശങ്കയും ദുരീകരിക്കണം. ഇതിനുമപ്പുറം വാതകക്കുഴല്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയെന്നും വിശദമാക്കണം. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് വാതകം കൊണ്ടുപോകാന്‍ ജനങ്ങളുടെ നെഞ്ചിലല്ല കുഴലുകള്‍ സ്ഥാപിക്കേണ്ടത്. ധനിക കയ്യേറ്റക്കാരോട് അളവില്ലാതെ കാരുണ്യം കാണിക്കുന്ന ഗവണ്‍മെന്റ് നിസ്വരും പുറംതള്ളപ്പെടുന്നവരുമായ ജനങ്ങളെ ആയുധംകൊണ്ടു നേരിടുകയാണ്.
ഇത് വികസന ഭ്രാന്തല്ല. ജനങ്ങളോടുള്ള യുദ്ധമാണ്. ഇന്നലെ കഥ് പുത് ലിയില്‍ കേന്ദ്ര പൊലീസ് കാണിച്ച അതേ അതിക്രമമാണ് ഗെയില്‍ സമരത്തോട് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രണ്ടും അതീവ സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ അധികാരത്തിന്റെ മുഷ്‌ക് പ്രകടിപ്പിക്കലാണ്. ഇടതുപക്ഷ ഭരണമേ ലജ്ജയില്ലേ? ജനാധിപത്യ കേരളമേ പ്രതിഷേധിച്ചാലും.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>