സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 7th, 2017

മതദ്വേഷം വളര്‍ത്താതിരിക്കുക, ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുക – സാംസ്‌കാരിക പ്രവര്‍ത്തകര്‍

Share This
Tags

hh

ഒരു നൂറ്റാണ്ടിനപ്പുറം, കേരളത്തില്‍ മതപരിവര്‍ത്തനത്തിനുള്ള ആലോചനകളും ശ്രമങ്ങളും ഏറ്റവും ഊര്‍ജ്ജിതമായ കാലഘട്ടത്തില്‍, 1923 മേയ് 30-ന് സഹോദരന്‍ അയ്യപ്പനുമായി നടന്ന സംഭാഷണത്തില്‍ ശ്രീനാരായണഗുരു ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: ‘മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?’
മതപരിവര്‍ത്തനത്തെപ്പറ്റി ഇത്രയും സുവ്യക്തമായി സംസാരിച്ച ഗുരുവിന്റെ അനുയായികളില്‍, ‘ഈഴവര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമായി നില്‍ക്കണ’മെന്നും വാദിച്ചിരുന്ന ഇ.മാധവനെപ്പോലുള്ളവരുടെ ധാരയും ബുദ്ധമതത്തോടു പ്രതിപത്തിയുണ്ടായിരുന്ന സഹോദരന്‍ അയ്യപ്പന്‍, മിതവാദി കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങി എം.കെ.രാഘവന്‍ വരെയുള്ളവര്‍ നേതൃത്വം നല്‍കിയ വേറൊരു ധാരയും ഈഴവര്‍ ഹിന്ദുമത്തിലെ ഒരു ജാതിയാണെന്നും ഹിന്ദുമതത്തില്‍ തുടര്‍ന്നുകൊണ്ട് മതപരിഷ്‌കരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നു വാദിച്ചിരുന്ന കുമാരനാശാന്‍, ടി.കെ.മാധവന്‍ മുതല്‍പേരുടെ മറ്റൊരു ധാരയും ഉണ്ടായിരുന്നു. ‘അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന ഒരു ചെറുപുസ്തകം തന്നെ (1936-ല്‍) പ്രസിദ്ധീകരിച്ച കേരള തിയ്യ യൂത്ത് ലീഗ് പോലുള്ള സംഘടനകളും അക്കാലത്തു് ഈഴവ/തീയ്യ സമുദായത്തിലുണ്ടാ യിരുന്നു. ഇപ്പോഴത്തെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പോലും തുടക്കത്തില്‍ സഹോദരന്റെ ധാരയുടെ വക്താവായിരുന്നു എന്നതാണു സത്യം.
സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും ഏതാണ്ട് സമാനാവസ്ഥയിലുള്ള രണ്ടു സമുദായങ്ങളെന്ന നിലയ്ക്ക് മുസ്ലിം- ഈഴവ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രേമവും വിവാഹവും മതം മാറ്റവും താരതമ്യേന കൂടുതലാവുന്നതു തികച്ചും സ്വാഭാവികമാണ്. ഇഷ്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയെ/സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള മതവും രാഷ്ട്രീയവും വിശ്വാസവും ഒക്കെ സ്വീകരിക്കാനും, പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഭരണഘടനാപരമായ അവകാശങ്ങളുള്ള നാടാണു നമ്മുടേത്. സ്ത്രീ-പുരുഷന്മാ രുടെ ഇഷ്ടത്തിനനുസരിച്ചു് വിവാഹം കഴിക്കാതെ പോലും ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി സാധിക്കുന്ന നാടുമാണ്. എന്നിരുന്നാലും വീട്ടുകാര്‍ ആലോചിച്ചും സ്ത്രീധനം, ജാതകം, സമ്പത്ത് തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചുമാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നതെന്നതില്‍ സംശയമില്ല. അക്കാര്യത്തില്‍ മത-ജാതി വ്യത്യാസങ്ങളുമില്ല. പക്ഷേ, മാതാപിതാക്കളുടെ ആഗ്രഹങ്ങളേക്കാളും താത്പര്യങ്ങളേക്കാളും, ആധുനിക ജനാധിപത്യ ലോകത്ത് വിലമതിക്കപ്പെടുന്നത് പ്രായപൂര്‍ത്തിയായവരുടെ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളുമാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തും ഭരണഘടനാപരമായും നിയമപരമായും അത്തരം അവകാശങ്ങള്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നത്.
സ്വവംശ വിവാഹങ്ങളിലൂടെയാണ് ജാതി നിലനിര്‍ത്തപ്പെടുന്നത്. ഇതു ലംഘിക്കപ്പെടുമ്പോഴാണ് കുടുംബങ്ങളില്‍ ദുരഭിമാനം ഉണ്ടാകുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കുകയോ ജീവിതപങ്കാളിയെ സ്വീകരിക്കുകയോ ചെയ്യുമ്പോഴുണ്ടാവുന്ന കുടുംബസംഘര്‍ഷങ്ങള്‍ ഇതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. കുടുംബങ്ങളുടെ ദുരഭിമാനത്തിനപ്പുറം, വ്യത്യസ്ത വ്യക്തിത്വങ്ങളെയും തുല്യതയേയും അംഗീകരിക്കുന്നതിലൂടെ മാത്രമേ കുടുംബാംഗങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ജനാധിപത്യപരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കൂ വെന്നും അങ്ങനെ മാത്രമേ ബന്ധങ്ങള്‍ അറ്റുപോകാതിരിക്കുകയുള്ളൂ എന്നും ഞങ്ങള്‍ കരുതുന്നു.
വൈക്കത്തെ, അശോകന്‍-പൊന്നമ്മ ഈഴവ ദമ്പതികളുടെ മകളായ അഖിലയെന്ന 24 വയസ്സുള്ള, ബി.എച്ച്.എം.എസ് ബിരുദ ധാരിണിയായ യുവതി, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഹാദിയ എന്ന പേര് സ്വീകരിച്ചതെന്നും അവര്‍തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ഷെഫിന്‍ ജഹാന്‍ എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചിട്ടു ള്ളതും. ഒരുമിച്ചു കഴിയാനുള്ള അവരുടെ അവകാശത്തെ ഹനിക്കാന്‍, അവരിരുവരുടെയും മാതാപിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ ആര്‍ക്കും അധികാരമില്ല, കോടതിക്കുപോലും. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കേരള ഹൈക്കോടതി അവരുടെ ആ അവകാശത്തെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറാവാതെ, ഹാദിയയെ അശോകന്റെയും പൊന്നമ്മയുടെയും ഒപ്പം അയയ്ക്കുകയാണു ചെയ്തത്. കഴിഞ്ഞ നാലു മാസത്തിലേറെയായി, പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സംസാരിക്കാനോ ആരെയും കാണാനോ സാധിക്കാത്തവിധം സ്വന്തം വീട്ടില്‍ തടവില്‍ കഴിയുകയാണു ഹാദിയ എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലാവുന്നത്. ഹാദിയയെ ആ തടവില്‍നിന്നു മോചിപ്പിക്കാനുളള, നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ, വിശേഷിച്ച് ഓബീസീ/ഈഴവ സമുദായങ്ങളില്‍പ്പെടുന്ന നേതാക്കളുടെയോ ആക്റ്റിവിസ്റ്റുകളുടെയോ സംഘടനകളുടെയോ ഭാഗത്തുനിന്ന്, അത്തരമൊരാവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല എന്നത് ആശങ്കാജനകം തന്നെയാണ്.
അച്ഛനോടൊപ്പം വിടാന്‍ പറഞ്ഞുവെന്നു കരുതി, ഹാദിയയെ തടവിലിടാനോ ആളുകളുമായി ബന്ധപ്പെടുന്നതും സ്വതന്ത്രമായി അഭിപ്രായം പറയുന്നതും വിലക്കാനോ ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നോര്‍ക്കണം. ആയതിനാല്‍ അന്യായമായ ഈ തടവില്‍നിന്നു ഹാദിയയെന്ന പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ സ്ത്രീയെ മോചിപ്പിക്കാനും അവളുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ടാക്കാനും ഇടപെടേണ്ട ബാധ്യത കേരള സര്‍ക്കാരിന്, വിശിഷ്യാ വനിതാ കമീഷനുണ്ട്. അതു ചെയ്യാതെ, ഹാദിയയെ കാണുന്നതിന് രാഹുല്‍ ഈശ്വറിനോ അശോകനെയും കുടുംബത്തെയും കാണുന്നതിനു കുമ്മനം രാജശേഖരനോ ഒരു തടസ്സവുമില്ലാതിരിക്കെ, ഭരണഘടനാസ്ഥാപനമായ വനിതാ കമ്മീഷന്‍, സുപ്രീം കോടതിയുടെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുന്നത് പ്രബുദ്ധ കേരളത്തെ സംബന്ധിച്ചു ലജ്ജാകരമാണ്. വൈകിയ വേളയിലെങ്കിലും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനുള്ള ആര്‍ജവം കേരള സര്‍ക്കാരും വനിതാ കമ്മീഷനും കാണിക്കണം എന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

(2017 ഒക്ടോബര്‍ 6)

ബി ആര്‍ പി ഭാസ്‌കര്‍
സിവിക് ചന്ദ്രന്‍
കെ കെ ബാബുരാജ് K K Babu Raj
ഡോ. അജയ് ശേഖര്‍, കാലടി സര്‍വകലാശാല Ajay S. Sekher
ഡോ. ഗിരിജ കെ പി, ഫെലോ, ഐ ഐ എ എസ് സിംല
ഡോ. ബിജുലാല്‍ എം വി, എം ജി യൂണിവേഴ്സിറ്റി
ഡോ. രണ്‍ജിത് തങ്കപ്പന്‍, ഇ എഫ് എല്‍ യു ഹൈദരാബാദ്
ഡോ. ഷൈമ പി
ഡോ. ശ്രീബിത പി വി, കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്സിറ്റി
ഡോ. നാരായണന്‍ എം എസ്, WMO കോളേജ് മുട്ടില്‍, വയനാട്
ഡോ. ജെന്റില്‍ വര്‍ഗീസ്
അനൂപ് വി ആര്‍ Anoop Vr
ഡോ. സുദീപ് കെ എസ്
സുദേഷ് എം രഘു Sudesh M Raghu
ഷിബി പീറ്റര്‍, സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്റ് കള്‍ച്ചര്‍ Shibi Peter
ശ്രീകൃഷ്ണന്‍ കെ പി
ധന്യ കെ ആര്‍ Kr Dhanya
സുനില്‍ ഗോപാലകൃഷ്ണന്‍
അജയ് കുമാര്‍ വി ബി
അഡ്വ.പി ആര്‍ സുരേഷ്
അജിത് കുമാര്‍ എ എസ്
പ്രശാന്ത് കോളിയൂര്‍
രൂപേഷ് കുമാര്‍
ലോകന്‍ രവി Lokan Ravi
ജിഷ കെ വി Jisha Kv
സി സജി
അജയന്‍ ബാബു, എം ജി യൂണിവേഴ്സിറ്റി
അഡ്വ. ശാരിക പള്ളത്ത് Sarika Pallath
പ്രവീണ കെ പി, റിസര്‍ച് സ്‌കോളര്‍, ഹൈദരാബാദ് യൂണിവേഴ്സിറ്റി
അനു കെ ആന്റണി, റിസര്‍ച് സ്‌കോളര്‍, ഐ ഐ ടി ബോംബെ
മായാ പ്രമോദ്, റിസര്‍ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി Maya Pramod
അശ്വനി സി ഗോപി, റിസര്‍ച് സ്‌കോളര്‍, ശാന്തിനികേതന്‍
രാധു രാജ് എസ് Radhu Raj S
ജോണ്‍സണ്‍ ജോസഫ്
ശ്രീജിത പി വി
ആശാറാണി പി എല്‍ Asha Rani
ശ്രീജിത് കെ എന്‍
നിഷ ടി
അനൂപ് എം ദാസ് Anoop M Das
ജിതേന്ദ്രന്‍ Jithendran Charvakan
ദീപ്തി ശ്രീറാം, റിസേര്‍ച്ചര്‍, മണിപ്പാല്‍ യൂണിവേഴ്സിറ്റി
പ്രസന്നന്‍ (Prasu) Prasannan Dharmapalan
അനില്‍ തറയത്ത്
സുജിത സി

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>