സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 6th, 2017

വാക്‌സിന്‍ : ചോദ്യങ്ങളെ ഭയപ്പെടുന്നതെന്തിന്?

Share This
Tags

mr

ഒമ്പതുമാസം മുതല്‍ പതിനഞ്ചുവയസ്സുവരെ പ്രായമുള്ള 41 കോടിയോളം വരുന്ന എല്ലാ കുട്ടികളെയും മീസില്‍സ് റൂബെല്ലാ പ്രതിരോധവാക്‌സിന്‍ കുത്തിവക്കുന്ന വിപുലമായ പരിപാടി ആരംഭക്കുകയാണ്. വാക്‌സിനേഷന്‍ ആരംഭിച്ച കാലം മുതലെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ലോകമെങ്ങും നടന്നു വരുന്നുണ്ട്. കേരളവും അതില്‍ നിന്ന് വ്യത്യസ്ഥമല്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചകളോട് വളരെ നിഷേധാത്മക നിലപാടാണ് ഇവിടെയുള്ള പുരോഗമവാദികളെന്നു നടിക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പോലെ ചെയ്യുന്നത്. വാക്‌സിനെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവരെല്ലാം ഇവര്‍ക്ക് അന്ധവിശ്വാസികളാണ്. വാസ്തവത്തില്‍ ആധുനികകാലത്തെ ഏറ്റവും വലിയ അന്ധവിശ്വാസം അലോപ്പതി മൗലികവാദവും മനുഷ്യദൈവങ്ങള്‍ ഡോക്ടര്‍മാരുമാണെന്നതാണ് സത്യം.
വാക്‌സിനേഷനെതിരെ അന്ധമായ എതിര്‍പ്പ് ശരിയാണെന്നല്ല പറയുന്നത്. എന്നാല്‍ സംശയങ്ങളുന്നയിക്കാനും അറിയാനുമുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കുമുണ്ടെന്നാണ്. വൈദ്യശാസ്ത്രം പഠിക്കാത്തവര്‍ മാത്രമല്ല, ആയുര്‍ വേദ – ഹോമിയോ ഡോക്ടര്‍മാര്‍ പോലും വിവരദോഷികളാണെന്നും അവരൊക്കെ ഒന്നുമറിയാതെയാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നുമാണ് ഇതിനുള്ള വിദഗ്ധരുടെ മറുപടി. ദുബായില്‍ പോകാത്തതിനാല്‍ ദുബായ് ഇല്ലെന്നു പറയുന്നപോലെതന്നെ ബാലിശം.
ലോകത്ത് നാളിതുവരെ ഉണ്ടായിട്ടില്ലാത്തത്ര വിപുലമായ പ്രതിരോധകുത്തിവയ്പ്പ് സംരംഭമാണ് ‘MR കാംപെയ്ന്‍’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്നത്. അഞ്ചാംപനി, റൂബെല്ലാഎന്നീ രോഗങ്ങള്‍ക്കിടയാക്കുന്ന വൈറസ്സുകള്‍ക്കെതിരെയുള്ള യുദ്ധമാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യം. 2020 ആവുമ്പോഴേക്കും ഈ രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യലാണ് ലക്ഷ്യം. ‘ഒറ്റ മരുന്നുകൊണ്ട് രണ്ടു രോഗങ്ങളെ നേരിടാ’മെന്നാണ് പ്രധാന പ്രചരണം. നേരത്തെ ഇതേ ചേരുവകളില്‍ ഒന്നുകൂടി ചേര്‍ത്തു മംപ്‌സ്, മീസില്‍സ്, റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിന്‍ നല്‍കിയിരുന്നു. അത് ഫലപ്രദമല്ലെന്ന് കണ്ടാണ് മംപ്‌സിനെ ഇപ്പോള്‍ ഒഴിവാക്കിയത്. നേരത്തെ അഞ്ച് രോഗങ്ങള്‍ക്കെതിരെ എന്ന് പറഞ്ഞ് പെന്റാവലന്റും കൊടുത്തിരുന്നു.
വാകിസനേഷന് അനുകൂലമായ വാദഗതികള്‍ വളരെ വ്യാപകമായതിനാല്‍ അതിനെതിരെ ഉന്നയിക്കുന്ന ചില സംശയങ്ങളാണ് ഇവിടെ ഉന്നയിക്കുന്നത്. സാധാരണ നിലയില്‍ ഗുരുതരമായ രോഗങ്ങളല്ല മീസില്‍സും റുബെല്ലയും എന്നു പല ഡോക്ടര്‍മാരും പോലും ചൂണ്ടികാട്ടുന്നു. ചെറിയ കുട്ടികളില്‍ സാധാരണയായി, നാലോ അഞ്ചോ ദിവസത്തെ ഗൗരവം കുറഞ്ഞ പനിയായി ഇത് വന്നുപോവുകയാണ് പതിവ്. ഒരിക്കല്‍ റുബല്ല ബാധിച്ചാല്‍ പിന്നീട് ജീവിതത്തിലൊരിക്കലും ആ വൈറല്‍ബാധ ഉണ്ടാകുന്നില്ല. അതായത് നൂറുശതമാനം ആജീവനാന്ത പ്രതിരോധശക്തി ഉണ്ടാകുന്നു. അതേസമയം വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധത്തിന്റെ കാലാവധി 10 വര്‍ഷമാണെന്നു പറയപ്പെടുന്നു. അത് കൊണ്ടാണ് ജനിച്ച ഉടനെ MMR വാക്‌സിന്‍ കൊടുത്തവര്‍ക്കും ഇപ്പോള്‍ വീണ്ടും വാക്‌സിന്‍ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതായത് ചെറിയ പ്രായത്തില്‍ വലിയ പ്രശ്നമുണ്ടാക്കാതെ വന്ന് ഭേദമായി സ്വാഭാവിക പ്രതിരോധശക്തി നല്‍കുമായിരുന്ന അസുഖത്തെ വാക്‌സിന്‍ കൊടുക്കുന്നതോടു യൗവന കാലത്തേക്ക് പറിച്ചു നടുകയാണ് ചെയ്യുന്നതെന്ന നിരീക്ഷണം നിലവിലുണ്ട്. വാക്‌സിന്‍ കൊടുക്കാത്ത പെണ്‍കുട്ടികളില്‍ 97 ശതമാനത്തിനും, പ്രസവിക്കാന്‍ പ്രായമാവുമ്പോഴേക്കും സാധാരണ നിലയില്‍ ഈ രോഗങ്ങള്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതിരോധം ആയിക്കഴിഞ്ഞിരിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനങ്ങള്‍ തന്നെ പറയുന്നുണ്ട്..
ജനങ്ങളുടെ ഇടയില്‍ ആവശ്യമായത്ര പഠനം നടത്തിയും തടയാന്‍
ഉദ്ദേശിക്കപ്പെട്ട രോഗങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തിയും ആണോ
പരിപാടി ആസൂത്രണം ചെയ്തത് ? ഏതായാലും പെന്റാവാലന്റിന്റെയും മറ്റും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല എന്ന ചോദ്യം ന്യായമാണ്. മുന്‍കാലത്ത് വാക്‌സിന്‍ എടുത്ത് മരിച്ച നിരവധി കുട്ടികളില്ലേ? രോഗം വന്ന് മരിക്കുന്നതിനേക്കാള്‍ ഭീകരമല്ലേ രോഗപ്രതിരോധത്തിനായി വാക്‌സിനെടുത്ത് മരിക്കുന്നത്? MR വാക്‌സിന്‍ എടുത്താല്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്ന് 100% ഉറപ്പ് തരാന്‍ കഴിയുമോ? ഇത്തരത്തില്‍ മരിച്ചവര്‍ക്ക് ഇന്‍ഷ്വറന്‍സ് അടക്കം എന്തെങ്കിലും നഷ്ടപരിഹാരങ്ങളുണ്ടോ? വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാത്തതെന്തുകൊണ്ട്? വാക്‌സിന്‍ മരുന്നുകള്‍ ഉണ്ടാക്കുന്നത് സ്വാകാര്യ കമ്പനികളല്ലേ? ഇന്ത്യയില്‍ വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 40,000 ല്‍ താഴെയാണെന്ന് പഠനങ്ങള്‍ പറയുന്നു. അതായത് മൊത്തം ജനനത്തിന്റെ 0.2% മാത്രം. എന്നാല്‍ കുത്തിവെപ്പ് എടുത്താലും റൂബെല്ല അല്ലെങ്കില്‍ മീസില്‍സ് വരാനുള്ള സാധ്യത 5 ശതമാനത്തിന് മുകളിലുമെന്നു പറയുന്നു. പിന്നെ എന്ത് മാറ്റമാണ് ഈ കുത്തിവെപ്പിലൂടെ ഉണ്ടാവാന്‍ പോവുന്നത്?
മീസില്‍സിനും റുബെല്ലക്കും ചികിത്സയില്ലെന്ന് പറയപ്പെടുന്നു. സത്യത്തില്‍ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങി പല രോഗങ്ങള്‍ക്കും അലോപ്പതിയില്‍ മരുന്നില്ല എന്നതല്ലേ സത്യം. ആയിരത്തോളം പേരല്ലേ കേരളത്തില്‍ പനിപിടിച്ച് മരിച്ചത് ? അലോപ്പതിയിലുള്ള അന്ധവിശ്വാസം വെടിഞ്ഞ് മറ്റ് വൈദ്യശാസ്ത്ര മേഖലകളെ പിന്തുടരുന്നതില്‍ എന്താണ് തെറ്റ്? കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഡിഫ്തീരിയ വന്ന് കേരളത്തില്‍ മരിച്ചത് വെറും മൂന്ന് പേരല്ലേ? ഇതില്‍ തന്നെ ഒരു കുട്ടിയുടേത് ഡിഫ്തീരിയ അല്ല എന്ന് പിന്നീട് തെളിഞ്ഞതല്ലേ? ഏറെ കൊട്ടിഘോഷിച്ച് കുട്ടികളില്‍ അടിച്ചേല്‍പ്പിച്ച പെന്റാവാലന്റ് വാക്‌സിന്‍ കാരണം കേരളത്തില്‍ മാത്രം മുപ്പതിലധികം കുട്ടികള്‍ മരിച്ചതായും നൂറുകണക്കിന് കുട്ടികള്‍ക്ക് ഗുരുതര പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായതായും കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നില്ലേ? ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം വാക്്‌സിന്‍ വാദികള്‍ക്ക്് അന്ധവിശ്വാസികളാണ്..
ഉന്നയിക്കപ്പെടുന്ന ശാസ്ത്രീയമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുവാനും തങ്ങളുടെ കുട്ടികള്‍ക്ക് ഏതെല്ലാം വാക്‌സിന്‍ വേണമെന്ന് വിവേകപൂര്‍വ്വം നിശ്ചയിക്കുവാനും രക്ഷിതാക്കള്‍ക്ക് കഴിയണം. അതിനുള്ള ബോധവല്‍ക്കരണാണ് നടക്കേണ്ടത്. അല്ലാതെ അടിച്ചേല്‍പ്പിക്കലല്ല. ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ സത്യമാകണമെന്നില്ല. ഏറ്റവും ഭീകരമായി കച്ചവടവല്‍ക്കരിക്കപ്പെട്ട ആരോഗ്യമേഖലയെ എങ്ങനെയാണ് വിശ്വസിക്കുക? ആത്യന്തികമായും കുട്ടിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം രക്ഷിതാവിനു തന്നെയായിരിക്കും. അത് ആശുപത്രിയോ ഡോക്ടറോ ആരോഗ്യവകുപ്പോ മറ്റാരെങ്കിലുമോ ഏറ്റെടുക്കുകയില്ല എന്നു മറക്കാതിരുന്നാല്‍ നന്ന്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>