സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 6th, 2017

ഡോ.കാലിഗരി: ഫാസിസത്തിനെതിരെ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുമായി ദീപന്റെ നാടകം

Share This
Tags

22050075_10154915913777197_3399965029892780748_nകഴിഞ്ഞവര്‍ഷം കേരളത്തിലും പുറത്തും വന്‍ വിജയമായ ദി ലെജന്‍ഡ്സ് ഓഫ് ഖസാക്ക് എന്ന നാടകത്തിനുശേഷം 1920 കളില്‍ ഫാസിസത്തിന്റെ ഇരുണ്ടകാലത്തെ പ്രവചിച്ച ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി എന്ന സിനിമയുടെ നാടകരൂപവുമായി നാടകകൃത്തും സംവിധായകനുമായ ദീപന്‍ ശിവരാമന്‍ വീണ്ടും കേരളത്തിലെത്തുന്നു. 1920ല്‍ പുറത്തിറങ്ങിയ ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി എന്ന ജര്‍മന്‍ നിശബ്ദ, ഹൊറര്‍ ചിത്രം ലോകസിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകവുമാണ്. അതിലുപരി ഫാസിസത്തിന്റെ വരവിനെ, 1930കളിലെ ഹിറ്റ്‌ലറുടെ ഉയര്‍ച്ചയെ ഏകദേശം ഒരു ദശകം മുന്‍പുതന്നെ വളരെ ശക്തമായി പ്രവചിച്ച ഒരു കലാസൃഷ്ടിയും കൂടിയാണീ ചിത്രം.

ഫാസിസം എങ്ങനെ സാധാരണമനുഷ്യരെ അനുസരണയുള്ള പട്ടാളക്കാരെപ്പോലെ വാര്‍ത്തെടുക്കുകയും കൊലപാതകങ്ങളും വംശഹത്യകളും ചെയ്യാന്‍ മടിയില്ലാത്തവരാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന് യുക്തിഭദ്രമായി വരച്ചിടുന്നു ഈ നാടകം. ഒരു ശവപ്പെട്ടിക്കകത്ത് വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന സിസാരെ എന്ന യുവാവുമായി ഡോ.കാലിഗരി സമാധാനപൂര്‍ണമായ ഒരു ടൗണിലെ മേളയിലേക്ക് ഒരു പ്രദര്‍ശനത്തിനായി എത്തുന്നതോടെ അവിടെ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

പ്രമുഖനടനും നിര്‍മാതാവുമായ പ്രകാശ് ബാരെ നാടകത്തിന്റെ കേന്ദ്രകഥാപാത്രമായ ഡോ.കാലിഗരിയെ അവതരിപ്പിക്കുന്നു. നൂതന ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ നല്ലരീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മികവുറ്റ കലാകാരന്മാര്‍ അണിനിരക്കുന്നു. രചനയും സംവിധാനവും ദീപന്‍ ശിവരാമന്‍. നിര്‍മാണം: ബ്ലൂ ഓഷ്യന്‍ തിയേറ്റര്‍, ഡല്‍ഹിയിലെ പെര്‍ഫോമന്‍സ് ആര്‍ട്ട് കളക്ടീവ്, പാലക്കാട് എന്‍ എസ് എസ് കോളേജ് അലുംനി അസോസിയേഷന്‍ ബാംഗ്ലൂര്‍ (NECAB).

തൃശൂര്‍ സംഗീതനാടകഅക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഇംഗ്ലീഷ് നാടകം അരങ്ങേറും. ടിക്കറ്റുകള്‍ക്ക് www.bookyourseats.in സന്ദര്‍ശിക്കുക.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>