സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Oct 5th, 2017

ഇടതു സര്‍ക്കാര്‍ പണമുതലാളിത്ത കുരുക്കില്‍

Share This
Tags

ppഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരളത്തിലെ ഇടതുസര്‍ക്കാര്‍ പണമുതലാളിത്തത്തിന്റെ കുരുക്കില്‍ അകപ്പെട്ടുപോയോ എന്ന് സംശയിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. സര്‍ക്കാരിന്റെ പല സമീപനങ്ങളും കാണുമ്പോള്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്കു മുഖ്യ പരിഗണന നല്‍കുന്നില്ലെന്നു കരുതേണ്ടിവരുന്നതായി എം.എന്‍. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തവെ അദ്ദേഹം ചൂണ്ടിക്കാട്ടി. സാശ്രയപ്രശ്‌നം മുതല്‍ കോടീശ്വരനായ മന്ത്രിക്ക് എതിരായ ആരോപണങ്ങളോടുള്ള പ്രതികരണം വരെ പല സംശയങ്ങളുണ്ട്. ഷാര്‍ജയിലെ സുല്‍ത്താനെ കൊണ്ടുവന്ന് സല്‍ക്കരിച്ചത് എന്തിനാണെന്നു വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മുമ്പു ഭരിച്ച ഇടതുസര്‍ക്കാരുകള്‍ക്കു കഴിയാത്ത കാര്യങ്ങള്‍ ചെയ്തുവെന്നാണ് അവകാശവാദം. സുല്‍ത്താനെ കൊണ്ടുവരാന്‍ ഇടനിലക്കാരനായി നിന്നത് ആരാണെന്നു നോക്കിയാല്‍ നിലപാടുകള്‍ വ്യക്തമാകുന്നുണ്ട്. കോടീശ്വരനായ മന്ത്രിക്ക് എതിരേ ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ പോലെ മുഖ്യമന്ത്രി പിണറായിയും മൗനം പാലിക്കുന്ന അവസ്ഥയാണ്. മുതലാളിത്ത വേരുകള്‍ ലോകമെമ്പാടും പടര്‍ന്നുകയറുമെന്ന് എം.എന്‍. വിജയന്‍മാഷ് മുമ്പ് ചൂണ്ടിക്കാട്ടിയതും അനുസ്മരിച്ചു.
പണമുതലാളിത്തം അതിശക്തമാണ്. വ്യക്തിയെയും പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും അതു വിലയ്‌ക്കെടുക്കും. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ കൊട്ടിഘോഷിച്ച വികസനം കൊണ്ടുവന്ന് ജനത്തിനു മുന്നില്‍ കഴിവു പ്രകടിപ്പിക്കുകയാണ് പ്രധാനമന്ത്രി. പാര്‍ലമെന്റിനെയും മറികടന്നാണ് പ്രവര്‍ത്തനം. തികച്ചും ഏകപക്ഷീയനീക്കങ്ങള്‍. ഈ അസാധാരണ അവസ്ഥയില്‍ ജനം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുകയാണ്. ചര്‍ച്ച ചെയ്യാന്‍ വേദികളുമില്ല. ഇത് സര്‍വാധിപത്യം വരുന്ന വഴിയാണ്. മുന്‍ ധനമന്ത്രിമാര്‍ പല കാര്യങ്ങളും പുറത്തു വലിച്ചിടുന്നുണ്ട്.
മുമ്പ് പല കാര്യങ്ങളും തമസ്‌കരിക്കപ്പെട്ട അവസ്ഥയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്ക് എതിരായ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു കാലത്ത് എവിടെയും കിട്ാനില്ലെന്ന അവസ്ഥയുണ്ടാക്കി. പിന്നീട് ഏറാചെഴിയാനാണ് അത് പുറത്തുവിട്ടത്. അത്തരം തമസ്‌കരണം ബോധപൂര്‍വമാണെന്നു കരുതണം. വിജയന്‍മാഷിന്റെ രചനകളും കേരളത്തില്‍ തമസ്‌കരിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജന.സെക്രട്ടറി സി.നാരായണന്‍, ഡോ.ആസാദ്, വി.പി വാസുദേവന്‍, ജോജി എന്നിവര്‍ പ്രസംഗിച്ചു

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>