സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Sep 29th, 2017

ഇടതുലിബറുകളോട് : ഈ സമുദായം ഇനി ചങ്ക് പറിച്ച് തരണോ?

Share This
Tags

ll

Hasanul Banna

കൈവെട്ട് അടക്കം സ്വന്തം സമുദായത്തിലെ വിധ്വംസക പ്രവണതകളെ തള്ളിപ്പറഞ്ഞ് എല്ലാ സമുദായ സംഘടനകളും അകറ്റി നിര്‍ത്തിയിട്ടും ഇസ്ലാം മത വിശ്വാസികളില്‍ ഭൂരിഭാഗവും ഇനി എന്ത് കൂടി ചെയ്യണം എന്നാണ് ഇടത് ലിബറുകള്‍ ഇപ്പറയുന്നത്? കൈപ്പത്തി പോയ അധ്യാപകന് അതേ സമുദായത്തിലെ മറ്റൊരു കൂട്ടര്‍ ചോര കൊടുത്ത മറു ഭാഗം ഈ ലിബറലുകള്‍ അബദ്ധത്തിലെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? അത്രയും പറഞ്ഞാല്‍ കേരളത്തിലെ മുസ്ലിം അപരവല്‍ക്കരണത്തിന്റെ കാഠിന്യം കുറഞ്ഞു പോകുമെന്ന് കരുതിയല്ലേ അത് ചെയ്യാത്തത്? സമുദായത്തിലെ ഭൂരിഭാഗവും ഇന്നും തീവ്ര മനോഗതിക്കാരെ പുറത്ത് നിര്‍ത്തുകയാണെന്ന് അറിയാത്തവരാണോ ഈ സോ കാള്‍ഡ് ലിബറലുകള്‍? ഒരു ശതമാനമില്ലാത്ത അവരുടെ പാപക്കറ മൊത്തം 100 ശതമാനത്തിന്റെ ചിലവില്‍ വെച് കെട്ടുന്ന ലിബറലുകള്‍ അതിന്റെ പത്തിരട്ടി പേര്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുണ്ടായിട്ടും അതില്‍ ആകുലപ്പെടാത്തത് എന്ത് കൊണ്ടാണ്? ഒരു ഹിന്ദു സമുദായ സംഘടന പോലും അതിനെ തള്ളിപ്പറയാത്തത് കൊണ്ടാണ് ഫാസിസം വളരുന്നത് എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? ആര്‍.എസ്.എസ് കാര്‍ കേരളത്തില്‍ നടത്തിയ വര്‍ഗീയ ആക്രമണങ്ങള കേരളത്തിലെ ഒരു ഹിന്ദു സമുദായ സംഘടന പോലും അപലപിക്കാത്തത് കൊണ്ടാണ് ആര്‍.എസ്.എസിന് വളമാകുന്നത് എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? ഹിന്ദു ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടത്തിയ ഒരു ഡസന്‍ വര്‍ഗീയ ആക്രമണത്തിന്റെ പട്ടിക തന്നാല്‍ ഇത് നടത്തിയത് ഹിന്ദുക്കളല്ല എന്നും ഹിന്ദു തീവ്രവാദികളാണെന്നും ഭൂരിപക്ഷ സമുദായത്തിലെ ഒരു സംഘടന നടത്തിയ പ്രസ്താവന കാണിച്ച്തരാനാകുമോ? ഇതിന് ഹിന്ദു സമുദായത്തെ പ്രേരിപ്പിക്കേണ്ട ഇടത് ലിബറലുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ കേവലം ഒരു ശതമാനമില്ലാത്ത വികാരജീവികള്‍ക്ക് വേണ്ടി ഈ സമുദായം ഏത്തമിടണമെന്ന് പറയുന്നത് ഏത് കാട്ടിലെ നീതിയാണ്?
ആതിരയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ഉദ്ധരിച്ച തങ്ങളുടെ ആദരണീയനായ യുക്തിവാദി നേതാവിന്റെ വാക്കുകള്‍ എടുത്ത് കാട്ടി അവര്‍ യുക്തിവാദിയാകുമെന്ന് പ്രവചിയ്ക്കാന്‍ വരെ മുതിര്‍ന്ന് ആവേശത്തിലാറാടിയവര്‍ സി.പി.എം ഭൂരിപക്ഷ ദേശത്ത് ആതിരയെ 22 ദിവസം തടവിലിട്ട ഘര്‍വാപസി കേന്ദ്രത്തില്‍ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള 65 യുവതികളെ മിശ്ര വിവാഹം ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ മൃഗീയമായി വേട്ടയാടിയിട്ട് ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണ്? മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള ഇടത് ലിബറലുകള്‍ ആ വിഷയത്തെ ഏറ്റെടുക്കാത്തതിനെ പ്രശ്‌നവല്‍ക്കരിക്കാത്തത് എന്ത് കൊണ്ടാണ്? അതിന് പകരം കേരളം ഞെട്ടേണ്ടിയിരുന്ന വാര്‍ത്ത കേട്ട് കുലുക്കമില്ലാതെ അത് പുറത്തു കൊണ്ട് ധീരയായ മാധ്യമ പ്രവര്‍ത്തകക്കും മാധ്യമ സ്ഥാപനത്തിനുമെതിരെ വര്‍ഗീയ വിഷം ചീറ്റുന്നതെന്തിനാണ്?
ആര്‍.എസ്.എസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ച് മിണ്ടാത്ത ഇടത് ലിബറലുകള്‍ ഇനിയും ഈ സമുദായം ചങ്ക് പറിച്ച് തരണമെന്നാണോ ആവശ്യപ്പെടുന്നത്? ദൈവത്തെ ബോധിപ്പിക്കാനില്ലാത്തവര്‍ക്ക് കാപട്യമാകാം. എന്നാല്‍ മതം ഗുണകാംക്ഷയാണെന്ന് കരുതുന്ന വിശ്വാസികള്‍ക്ക് പ്രവൃത്തി കൊണ്ട് അത് ദൈവത്തെ തെര്യപ്പെടുത്തിയേ തീരു. പ്രവൃത്തിയുമായി ബന്ധമില്ലാത്ത വാചക കസര്‍ത്ത് അവര്‍ക്ക് വന്‍ പാപമാണ്.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>