സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Aug 19th, 2017

ചരിത്രം സൃഷ്ടിക്കാനുള്ള ഭൗതികവാദമാണ് നാലാംലോക സിദ്ധാന്തം

Share This
Tags

 

m p

ഡോ. എം.പി. പരമേശ്വരന്‍

വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വിപുലീകരണം എന്ന നിലയിലാണു നാലാംലോക സിദ്ധാന്തം താന്‍ അവതരിപ്പിച്ചതെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു. ചരിത്രപരമായ ഭൗതികവാദമല്ല അത്; ചരിത്രം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു തന്റെ സിദ്ധാന്തമെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ `വൈരുധ്യാത്മക ഭൗതികവാദം’ എന്ന തന്റെ കൃതിയുടെ പുനപ്രകാശന ചടങ്ങില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട ഈ ഗ്രന്ഥം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിപണിയില്‍ ലഭ്യമല്ലായിരുന്നു.
കൂട്ടുചേര്‍ന്ന തൊഴിലാളികളുടെ ഉല്‍പാദനമാണു സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കേണ്ടത്. അത് സാധ്യമാകണമെങ്കില്‍ ചെറിയ സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. സംരംഭം വിപുലമായാല്‍ അത് അധികാരശ്രേണീബദ്ധമാകും. അങ്ങനെയല്ലാത്ത ഒരു ലോകമാണ് താന്‍ സ്വപ്നം കണ്ടതെന്ന് എം.പി. പറഞ്ഞു. മുമ്പ് നാം ചര്‍ച്ച ചെയ്ത നാല് വൈരുധ്യങ്ങളില്‍ മാറ്റം വന്നു. സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള വൈരുധ്യം ഇന്ന് അപ്രസക്തമാണ്. മൂലധനവും (മനുഷ്യനും) പ്രകൃതിയും തമ്മിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലും നഗരവും ഗ്രാമവും തമ്മിലുള്ള മൂന്നു വൈരുധ്യങ്ങളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യമാറ്റത്തെ പറ്റി ചിന്തിക്കാനാവുക.
പുസ്തകം രചിക്കുന്ന വേളയില്‍ ലോകത്ത് നിലനില്‍ക്കുന്ന വൈരുധ്യങ്ങളെ നാല് ആയാണ് വര്‍ഗീകരിക്കാറ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കിടയിലുള്ള വൈരുധ്യങ്ങളെ അവഗണിക്കയായിരുന്നു പതിവ്. അന്ന് താനിത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഈ വൈരുധ്യം ശത്രുതാപരമല്ലെന്ന വ്യാഖ്യാനമായിരുന്നു ഇ.എം.എസ്. ഉള്‍പ്പെടെ ഉള്ളവര്‍ക്ക്. തന്റെ കൃതിയില്‍ ഈ അഞ്ചാം വൈരുധ്യം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയത് ഈ വൈരുധ്യത്തെ പറ്റിയുള്ള പരാമര്‍ശം നീക്കം ചെയ്തുകൊണ്ടായിരുന്നുവെന്ന് എം.പി. ഓര്‍മ്മിച്ചു. താനന്നു സൂചിപ്പിച്ച ഈ വൈരുധ്യവും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമായതില്‍പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>