സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Aug 11th, 2017

അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണം തുടങ്ങിയെന്ന വാദം തള്ളിക്കളയുന്നു

Share This
Tags

athiചാലക്കുടിറിവര്‍ പ്രൊട്ടക്ഷന്‍ ഫോറം

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയെയും കേന്ദ്രസര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനുമാണ് വൈദ്യുതിബോര്‍ഡ് ശ്രമിക്കുന്നത്. പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചിരിക്കെ അതിനു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വിലപ്പോകില്ല. പദ്ധതി നിര്‍മ്മാണത്തിനാവശ്യമായ ഒരു നടപടികളുമാകാതെ വൈദ്യുതി വിതരണത്തിനുള്ള ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കണ്ണംകുഴിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ സ്ഥാപിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. ഇത് തറ പണിയാനുള്ള അസ്ഥിവാരം പോലുമെടുക്കുന്നതിനു മുന്‍പ് മേല്‍ക്കൂര പണിതുവെന്നവകാശപ്പെടുന്നതു പോലെ അപഹാസ്യമാണ്. വൈദ്യുതിബോര്‍ഡ് കമ്പനിയായതോടെ ഉല്പാദനവും വിതരണവും വ്യത്യസ്ത യൂണിറ്റുകളിലാണ് . അതിനാല്‍ തന്നെ ഒരു നിര്‍മ്മാണ പദ്ധതിക്കായി വിതരണയൂണിറ്റിന്റെ കീഴില്‍ വരുന്ന പ്രവൃത്തി നടത്തിയിട്ട് ഫലമില്ല.

അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടില്ല.
വനഭൂമി കൈമാറിക്കിട്ടുന്നതിനുള്ള ഒരു നടപടിയുമായിട്ടില്ല.
2008 മുതല്‍ തന്നെ പദ്ധതിക്ക് സാങ്കേതികസാമ്പത്തിക അനുമതി ഇല്ല.
വനാവകാശ നിയമപ്രകാരം ആദിവാസികളുടെ ഊരുകൂട്ടത്തിന്റെ അനുമതി പദ്ധതിക്കില്ല.
പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ സാഹചര്യങ്ങള്‍ മൂലവും അതിശക്തമായ ജനകീയ എതിര്‍പ്പുകള്‍ മൂലവും അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ട്. പദ്ധതിനിര്‍മ്മാണം തുടങ്ങിയെന്ന വൈദ്യുതിബോര്‍ഡിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതിനോടൊപ്പം നിലവില്‍ അപ്രസക്തമായ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണത്തിന് ആരാണ് അനുമതി നല്‍കിയത് എന്ന് പരിശോധിക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.

ബന്ധങ്ങള്‍ക്ക് : എം മോഹന്‍ദാസ് 9895977769 എസ് പി രവി 9447518773

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>