സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Aug 7th, 2017

ശങ്കര്‍ ഗുഹാ നിയോഗി – ചിന്തയും പ്രയോഗവും

Share This
Tags

BOOK

തൊഴിലും പരിസ്ഥിതിയും വഴിമുട്ടിനില്‍ക്കുമ്പോള്‍
നീതി നിഷേധം സാര്‍വത്രികമാകുമ്പോള്‍
അയാള്‍ വീണ്ടും വായിക്കപ്പെടുന്നു…
രണ്ടര ദശാബ്ദങ്ങള്‍ക്ക് മുമ്പ്
സംഘപരിവാര്‍ കൊലപ്പെടുത്തിയ
ശങ്കര്‍ ഗുഹാ നിയോഗി…
മണ്ണിനെയും മനുഷ്യനെയും
ഒരുപോലെ സ്‌നേഹിച്ച
തൊഴിലും പരിസ്ഥിതിയും
ദ്വന്ദ്വങ്ങളല്ലെന്ന ഉള്‍ക്കാഴ്ച്ച പകര്‍ന്ന
ഖനിമാഫിയകളോട് പോരാടി മരിച്ച
ശങ്കര്‍ ഗുഹാ നിയോഗി…

ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ കലുഷിതമായിരുന്ന എഴുപതുകളില്‍ ചത്തീസ്ഘഡിലെ ഖനി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ ട്രേഡ് യൂണിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ അമൂല്യ വ്യക്തിത്വമായിരുന്നു ശങ്കര്‍ ഗുഹാ നിയോഗി. ഇന്ത്യയിലെ വടക്കുകിഴക്കന്‍ ഗ്രാമങ്ങളിലെ മൂല്യവത്തായ പ്രകൃതിവിഭവങ്ങളില്‍ കണ്ണുനട്ട് അവിടങ്ങളില്‍ വ്യവസായങ്ങള്‍ പണിതുയര്‍ത്തിയ കോര്‍പ്പറേറ്റ് മാഫിയകള്‍ പ്രകൃതിയെയും തൊഴിലാളികളെയും ഒരേ പോലെ ചൂഷണത്തിന് വിധേയമാക്കിയപ്പോള്‍ തൊഴിലും പരിസ്ഥിതിയും നേര്‍ക്കുനേര്‍ നിന്നിരുന്ന ഭൂതകാല ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെ മറികടന്ന് തൊഴില്‍ മുദ്രാവാക്യങ്ങളില്‍ മണ്ണിനെയും മനുഷ്യനെയും സംബന്ധിച്ച ശബ്ദങ്ങള്‍ ഒരുപോലുയര്‍ത്താന്‍ നിയോഗിക്ക് സാധിച്ചു. പ്രതിരോധവും നിര്‍മ്മാണവും പരസ്പരം ഇഴുകിച്ചേര്‍ന്ന നിയോഗിയുടെ രാഷ്ട്രീയ ദിശാബോധം തൊഴിലാളികളുടെ മുന്‍കൈയ്യിലുള്ള നിരവധി സംരംഭങ്ങള്‍ക്ക് രൂപം കൊടുത്തു.
രാജ്യത്തിന്റെ ഭരണം കയ്യാളുന്ന സംഘപരിവാര്‍ ശക്തികള്‍ കോര്‍പ്പറേറ്റ് മൂലധനവുമായി ചേര്‍ന്ന് നടത്തുന്ന വികസനഫാസിസം വഴി ഓരോ സാധാരണക്കാരനും അവന്റെ മൗലികമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുകയും, ആത്യന്തികമായ ഉടമസ്ഥത ജനങ്ങളിലായിരിക്കേണ്ട പ്രകൃതിവിഭവങ്ങളെല്ലാം തന്നെ കോര്‍പ്പറേറ്റ് വിഭവകൊള്ളകള്‍ക്കകപ്പെടുകയും ചെയ്യുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘപരിവാറിന്റെയും ഖനിമാഫിയകളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളോട് പോരാടി ജീവന്‍ നല്‍കിയ ശങ്കര്‍ ഗുഹാ നിയോഗിയുടെ ജീവിതവും ചിന്തയും പ്രയോഗവും വളര്‍ന്നുവരുന്ന തലമുറ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ നിന്നാരംഭിച്ച് പുതുവൈപ്പിനിലെത്തി നില്‍ക്കുന്ന കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളും തൊഴില്‍ സാഹചര്യങ്ങളും നിയോഗിയെ അറിയേണ്ടത് രാഷ്ട്രീയപരമായ അനിവാര്യതയുമാണ്.
പരിസ്ഥിതി, തൊഴിലാളി മുന്നേറ്റങ്ങള്‍, ജനാധിപത്യം, ഭരണ വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളിലെ നിയോഗിയുടെ രചനകളോടൊപ്പം നിയോഗിയുടെ ജീവിതത്തെയും പ്രയോഗത്തെയും കാഴ്ച്ചപ്പാടുകളെയും സംബന്ധിച്ച് വിവിധങ്ങളായ രീതിയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്ന ബിനായക് സെന്‍, ടി. വിജേന്ദ്ര, ആനന്ദ് പട്വര്‍ദ്ധന്‍, പുണ്യബ്രത ഗുണ്‍, ഭരത് ഡോഗ്ര, കെ. സഹദേവന്‍, എ. മോഹന്‍കുമാര്‍, കെ.പി. ശശി എന്നിവര്‍ രചിച്ച ലേഖനങ്ങള്‍ ചേര്‍ത്ത് ഡോ. സ്മിത പി. കുമാര്‍ എഡിറ്റ് ചെയ്ത ‘ശങ്കര്‍ ഗുഹാ നിയോഗി; ചിന്തയും പ്രയോഗവും’ എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്.
Transition Studies Publications
Room No: 101, Municipal Market Building
Kokkale, Thrissur, 680021
Mail : transitionstudies@gmail.com
Ph : 8289881041

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>