സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Aug 7th, 2017

പശ്ചിമഘട്ട രക്ഷാ യാത്ര 2017 ആഗസ്‌റ് 16 മുതല്‍ ഒക്ടോബര്‍ 16 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ

Share This
Tags

WW

കേരളത്തിനു അറുപതു വയസായ നാളില്‍ തന്നെ ഈ സംസ്ഥാനം സമ്പൂര്‍ണ്ണമായി വരള്‍ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടതു, നമ്മള്‍ ‘ഏകകണ്ഠമായി’ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന നയത്തിന്റെ ഫലമായുണ്ടതാണെന്നു ഈ നാട്ടിലാര്‍ക്കെങ്കിലും അറിയാതെയുണ്ടെങ്കില്‍ അത് ഇവിടുത്തെ രാക്ഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്ക് മാത്രമായിരിക്കും!! .കാലവര്‍ഷവും തുലാവര്‍ഷവും ഇല്ലാത്ത കേരളം ഈ പ്രകൃതിചൂഷണ വികസനയങ്ങളുടെ സൃഷ്ടിയാണ് എന്നറിയാവാത്തവര്‍ അവര്‍ മാത്രം.
കുടിവെള്ളമില്ലാത്ത കേരളം..മഴയില്ലാത്ത കേരളം.. മലയില്ലാത്ത കേരളം ..പുഴയില്ലാത്ത കേരളം .. പാറക്കെട്ടുകളില്ലാത്ത കേരളം.. പശ്ചിമഘട്ടം ഇല്ലാത്ത കേരളം .. അങ്ങനെയുള്ള ഒരു ‘നവകേരള ‘ സൃഷ്ടിയാണ് കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ നടന്നതെന്ന് പറയാം.. എന്നാല്‍ കക്ഷി വ്യത്യാസമില്ലാതെ ഈ വികസനത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ചു നില്‍ക്കുകയാണ്. മൂലധഉടമകളുടെ ലാഭം പെരുപ്പിക്കാന്‍ മണ്ണും മല യും കല്ലും പുഴയും പാറയും വെള്ളവും എടുത്തു വിഴുങ്ങാന്‍ ആണ് ഭരണകൂടം പലപ്പോഴും സമവായം ചോദിക്കുന്നത്. അത്തരം സമവായത്തിന്റെ പരിണാമമാണ് കടുത്ത വരള്‍ച്ചയും.. കരിഞ്ഞുണങ്ങുന്ന കേരളവും.. വറ്റി വരണ്ട പുഴകളും ഒക്കെയായി പരിണമിക്കുന്നത്. അതുകൊണ്ടു തന്നെ
പ്രകൃതിക്കുവേണ്ടിയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും .. ഏകോപിപ്പിക്കുവാനും.. സംവാദങ്ങള്‍ ഉയര്‍ത്തുവാനും വേണ്ടിയുള്ള ഒരു എളിയ പരിശ്രമത്തിന്റെ ഭാഗമായാണ് ‘പശ്ചിമഘട്ട രക്ഷായാത്ര’ നടക്കുന്നത്..

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>