സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Aug 1st, 2017

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി – 12,13,14ന് കോഴിക്കോട്

Share This
Tags

ff

അപകടത്തിലാകുമ്പോഴാണ് ജനാധിപത്യത്തിന്റെ മനോഹാരിത തെളിഞ്ഞു തെളിഞ്ഞുവരുന്നത്. ആഘോഷിക്കപ്പെടേണ്ട അംശങ്ങളാണ് ഇന്ത്യന്‍ജനാധിപത്യത്തില്‍ കൂടുതലുള്ളത്. പകരം വരാനിരിക്കുന്ന സംവിധാനങ്ങളോര്‍ക്കുമ്പോള്‍ അതിന്റെ മനോഹാരിത കൂടുതല്‍ക്കൂടുതല്‍ തെളിഞ്ഞു വരും.,

കോഴിക്കോട്ടെ സാംസ്‌കാരികപ്രവര്‍ത്തകരും എഴുത്തുകാരും ഇത്തവണ ജനാധിപത്യം ആഘോഷിക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. കേവലം ആചരണങ്ങളില്‍നിന്ന് വ്യത്യസ്ഥമായാണ് ഈ പരിപാടി.

ഓഗസ്റ്റ് 12,13,14 തീയതികളില്‍ കോഴിക്കോട് ടൌണ്‍ഹാള്‍, ആര്‍ട്ഗാലറിപരിസരം,കോംട്രസ്റ്റ് ഗൌണ്ട്, സ്‌പോര്‍ട്‌സ്‌കൌണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ സമാന്തരമായി വിവിധ പരിപാടികളാണ് ആലോചിക്കുന്നത്. എഴുത്തുകാര്‍,വിദ്യാര്‍ത്ഥികള്‍,തൊഴിലാളി സംഘടനകള്‍,സ്ത്രീസംഘടനകള്‍,ലൈംഗിക ന്യൂനപക്ഷങ്ങള്‍,കവികള്‍,മാധ്യമപ്രവര്‍ത്തകര്‍, നാടകക്കാര്‍,ചിത്രകാരന്മാര്‍,സിനിമാപ്രവര്‍ത്തകര്‍ എന്നിങ്ങനെ സാംസ്‌കാരികജീവിതത്തിന്റെ എല്ലാ മേഖലകളില്‍നിന്നും പ്രാതിനിധ്യമുറപ്പുവരുത്തിക്കൊണ്ടാണ് പരിപാടികള്‍ ആലോചിക്കുന്നത്. ചെറുപ്രഭാഷണങ്ങള്‍,ചര്‍ച്ചകള്‍,കലാപരിപാടികള്‍, സിനിമാപ്രദര്‍ശനം എന്നിങ്ങനെ ഈ ദിവസങ്ങളില്‍ നഗരത്തെ ജനങ്ങള്‍ ഏറ്റെടുക്കും.

ആനന്ദ്,എന്‍.എസ്.മാധവന്‍,സക്കറിയ,യു.എ. ഖാദര്‍,പി.എന്‍.ഗോപീകൃഷ്ണന്‍,സാറാ ജോസഫ്, ബെന്യാമിന്‍,വി.മുസഫര്‍ അഹമ്മദ്,ശശികുമാര്‍,ടി.ഡി.രാമകൃഷ്ണന്‍,നാരായന്‍,ടി.പി.രാജീവന്‍,കല്പറ്റ നാരായണന്‍,ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്,സുനില്‍ പി.ഇളയിടം, ശീതള്‍ ശ്യാം, വിജയരാജമല്ലിക, ഖദീജമുംതാസ്, ഡോ.എസ്.ശാരദക്കുട്ടി,മനിലാ സി.മോഹന്‍, കെ.അജിത, എന്‍.പി.രാജേന്ദ്രന്‍,ഹര്‍ഷന്‍,ഷിബുമുഹമ്മദ്,കെ.കെ.ഷാഹിന,വീണ ജോര്‍ജ്ജ് തുടങ്ങി നിരവധി പേര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഗീതപ്രസ് ആന്റ് മെയ്ക്കിംഗ് ഓഫ് ഹിന്ദുത്വ ഇന്ത്യ എന്ന പുസ്തകത്തിലൂടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അക്കാദമിക് അന്വേഷണങ്ങളിലൂടെ ആഴത്തില്‍ സമീപിച്ച സീനിയര്‍ പത്രപ്രവര്‍ത്തകന്‍ അക്ഷയമുകുള്‍ ഈ പരിപാടികളുടെ പ്രധാന ആകര്‍ഷണമായിരിക്കും. പതിനാലിന് അദ്ദേഹം ടൌണ്‍ഹാളില്‍ സംസാരിക്കും.

സുഹൃത്തുക്കളേ, പരിപാടികളുടെ ചെറുരൂപരേഖ മാത്രമാണ് ഇത്. സാധിക്കാവുന്നത്ര തുറന്ന സംഘാടകസമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. എല്ലാവരുമുണ്ട് എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. സംസാരിക്കാം. കലാപരിപാടികള്‍ അവതിരിപ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാം.

ഈ ദിവസങ്ങളില്‍ കോഴിക്കോട്ടേക്കു വരണം. ജനാധിപത്യത്തിന്റെ വലിയ ആഘോഷങ്ങള്‍ക്ക് നമുക്ക് കോഴിക്കോട്ടുനിന്ന് തുടക്കം കുറിക്കാം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>