സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jul 24th, 2017

പാവറട്ടി എസ് ഐക്കും പോലീസുകാര്‍ക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുക. ആഗസ്റ്റ് 2 ന് തൃശൂര്‍ ഐ.ജി. ഓഫീസ് മാര്‍ച്ച്

Share This
Tags

tr

വിനായകന്‍ എന്ന ദളിത് ബാലന്റെ മരണം ആത്മഹത്യയല്ല, പോലീസ് നടത്തിയ കൊലപാതകമാണെന്ന് സാഹിത്യ അക്കാദമിയില്‍ ചേര്‍ന്ന ഭൂ അധികാര സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. പാവറട്ടി സ്റ്റേഷനില്‍ നേരിട്ട അതിഭയാനകമായ മര്‍ദ്ദനമാണ് വിനായകനെ മരണത്തിലെത്തിച്ചത്. വിനായകന്റെ കൊലക്കു കാരണം ജാതിയും തൊഴിലുമായിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും പാര്‍ശവല്‍കൃതര്‍ക്കെതിരായും കൊലപാതകങ്ങളും ആക്രമങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. പോലീസ് സംവിധാനത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ മേഖലകളിലും ജാതീയതയും ജാതീയ അധികാരങ്ങളും വംശീയ ബോധവും നിലനിക്കുന്നുകൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. നീതി രഹിതമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഭരണകൂടം ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഏതാനും ദിവസത്തെ സസ്‌പെന്‍ഷനുശേഷം കുറ്റവാളികളെ സര്‍വ്വീസില്‍ തിരിച്ചെടുക്കും. നക്‌സല്‍ വര്‍ഗ്ഗീസിന്റെ കൊലപാതകത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ലക്ഷ്മണ ശിക്ഷിക്കപ്പെട്ടപോലെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുറ്റവാളികളായ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് യോഗം ചൂണ്ടികാട്ടി.
ഈ സാഹചര്യത്തിലാണ് എസ്് ഐയടക്കം പാവറട്ടി പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്ത് സര്‍വ്വീസില്‍ നിന്നും പുറത്താക്കുക, പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, ദളിത് ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബഹുജന സംഘടനകളെയും പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് ആഗസ്റ്റ് 2 രാവിലെ 10 മണിയ്ക്ക് തൃശൂര്‍ ഐ.ജി.ഓഫീസിലേക്ക് മാര്‍ച്ചും പൊതുസമ്മേളനവും നടത്തുന്നത്. മാര്‍ച്ച് സമിതി സംസ്ഥാന കണ്‍വീനര്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കാനാവശ്യപ്പെട്ട് ജൂലൈ 28ന് കോഴിക്കോടും ജാതീയ വിവേചനത്തിനെതിരെ 29ന് ഗോവിന്ദാപുരത്തും ജാതികോളനികളില്‍ നിന്ന് വിഭവാധികാരത്തിലേക്കും കൃഷിഭൂമിയിലേക്കും ദളിത് ആദിവാസികളെ മോചിപ്പിക്കാനും ചങ്ങറ മാതൃക സംരക്ഷിക്കാനുമാവശ്യപ്പെട്ട് 30ന് എറണാകുളത്തും കണ്‍വെഷനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷനുകള്‍ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഉദ്ഷാടനം ചെയ്യും.
യോഗത്തില്‍ ചെയര്‍മാന്‍ സണ്ണി കപിക്കാട്, സന്തോഷ് കുമാര്‍, മായാ പ്രമോദ്, കെ ശിവരാമന്‍, ടി കെ വാസു, ഗാര്‍ഗി, ശരത് ചേലൂര്‍, കെ ആര്‍ തങ്കമ്മ, പി എന്‍ സുരന്‍, സുഹൈബ്, പി ജെ മോന്‍സി, രാജേഷ് അപ്പാട്ട്, അര്‍ജുനന്‍ പി കെ, ഐ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൂ അധികാര സംരക്ഷണ സമിതിക്കുവേണ്ടി

സണ്ണി എം കപിക്കാട് – ചെയര്‍മാന്‍
എം ഗീതാനന്ദന്‍ – കണ്‍വീനര്‍.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>