സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 16th, 2017

ലൈഫ് മിഷന്‍ പദ്ധതി – ഒരു വഞ്ചന കൂടി

Share This
Tags

lifeഎല്‍ ഡി എഫ് ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമായി മാറുമെന്ന് കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദദ്ധതി ലൈഫ് മിഷന്‍ ഭൂരഹിതരെ വളരെ പ്രകടമായി തന്നെ വഞ്ചിക്കുന്ന പദ്ധതിയാണെന്ന് വ്യക്തമാകുന്നു. സ്വന്തമായി വീടില്ലാത്ത 5.07 ലക്ഷം കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. അവരില്‍ 3.86 ലക്ഷവും സ്വന്തമായി ഭൂമിയും ഇല്ലാത്തവരാണ്. സ്വാഭാവികമായും ഇവരില്‍ കൂടുതലും ദളിതരും ആദിവാസികളും തന്നെ. പിന്നെ മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് കൂടുതല്‍. സ്ഥലമുള്ള പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് വീടുവെക്കാന്‍ മൂന്നരലക്ഷവും പട്ടികജാതി – മത്സ്യത്തൊഴിലാളി – തോട്ടം തൊഴിലാളികള്‍ക്ക് നാലുലക്ഷവും ആദിവാസികള്‍ എത്രചിലവായോ അത്രയും തുകയുമാണ് സഹായമായി നല്‍കുക. വീടിന്റെ വലുപ്പം 600 ചതുരശ്ര അടിയാകണം.

ഭൂരഹിതരുടെ കാര്യത്തിലാണ് പദ്ധതിയുടെ തട്ടിപ്പ് പ്രകടമാകുന്നത്. അവര്‍ക്ക് പ്രധാനമായും നല്‍കാന്‍ പോകുന്നത് 400 ചതുരശ്ര അടിമാത്രം വിസ്തീര്‍ണ്ണമുള്ള ഫ്‌ലാറ്റുകളാണ്. സ്വന്തമായ ഭൂമി എന്ന സ്വപ്‌നം നടക്കില്ല എന്നര്‍ത്ഥം. 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫ്‌ലാറ്റില്‍ ജീവിക്കുക എങ്ങനെയെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.
കഴിഞ്ഞ ദിവസം ഇഎംഎസ് സ്ൃതിയില്‍ വെച്ച് കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന ആവശ്യത്തെ കുറിച്ച് ്ഭിപ്രായം ചോദിച്ചപ്പോള്‍ ഐസക് പറഞ്ഞത് ആദ്യഭൂപിഷ്‌കരണത്തില്‍ ചെറിയ തോതില്‍ ഭൂമി കിട്ടിയവരില്‍, അവിടെ കൃഷി ചെയ്യാത്തവരുടെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് ഈ ആവശ്യമുന്നയിക്കുന്നവര്‍ ആവശ്യപ്പെടുന്നത്, അതു നടക്കില്ല എന്നാണ്.. !!! എന്തുമാത്ം വാസ്തവവിരുദ്ധമാണത്. കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കിയതും കാലാവധി കഴിഞ്ഞതുമായ കുത്തകകളുടെ ലക്ഷകണക്കിനു ഏക്കര്‍ ഭൂമി പിടച്ചെടുത്ത്, ഭൂമിയും വികസനത്തിന്റെ അര്‍ഹമായ വിഹിതവും ലഭിക്കാതിരുന്ന ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് ഈ ആവശ്യമുന്നയിക്കുന്നവര്‍ പറയുന്നത്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ഇവരെ ഒന്നാം ഭൂപരിഷ്‌കരണത്തില്‍ തഴയുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോഴാണ് പുതിയ പദ്ധതിയുമായി കണ്ണില്‍ പൊടിയിടാനായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം, ഈ പദ്ധതിയുടെ മാതൃകയില്‍ റെയില്‍വേ പുറമ്പോക്കിലെ 100 ഭൂരഹിത ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്ന തൃശൂര്‍ പൂളാക്കിലെ ഫഌറ്റ് സമുച്ചയം തന്നെ ഉദാഹരണം. അവിടെ ഒരു ഫഌറ്റിന്റെ വിസ്തീര്‍ണ്ണം 350 സ്വകയര്‍ ഫീറ്റ് ആണ്. ഒരു ചെറിയ ഹാള്‍, ഒരു മുറി, ഇടുങ്ങിയ ഒരു അടുക്കള എന്നിവ മാത്രമാണ് ഇതിലുള്ളത്. ശരാശരി 5 അംഗങ്ങള്‍ ഉള്ള ഒരു കുടുംബം എങ്ങനെയാണ് ഇവിടെ കഴിയുന്നത് ? 15 വര്‍ഷത്തേയ്ക്ക് കുടുംബങ്ങള്‍ക്ക് ഈ ഫഌറ്റ് സ്വന്തമല്ല. 15 വര്‍ഷം കഴിഞ്ഞാലും ഇവര്‍ക്ക് ഈ ഫഌറ്റ് വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ സാധ്യമല്ല. അതായത് വാടയ്‌ക്കെന്ന പോലെ താമസിക്കാം എന്നതിനപ്പുറം ഈ ഫഌറ്റിന് യാതൊരു ക്രയവിക്രയ മൂല്യവുമില്ല. ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളും വ്യവസായത്തിനും, കച്ചവടം തുടങ്ങുന്നതിനും, മക്കളെ പഠിപ്പിക്കുന്നതിനും, വാഹനം വാങ്ങുന്നതിനും, മകളെ വിവാഹം കഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ സാമ്പത്തിക അവശ്യം നിറവേറ്റാന്‍ വീടും വസ്തുവും ‘വിഭവം’ എന്ന നിലയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ പുതുകോളനി പദ്ധതിയിലൂടെ നിഷേധിക്കുന്നത്. സ്ഥലപരിമിതി കൊണ്ടു തന്നെ കുടുംബങ്ങളില്‍ വിവാഹിതരാക്കുന്ന പുതുതലമുറ കുടുംബങ്ങള്‍ വാടയ്ക്ക് താമസം മാറ്റുകയാണ് പതിവ്. ഫഌറ്റ് പദ്ധതി കൊണ്ട് കേരളത്തിലെ ഭൂരഹിതരും ഭവന രഹിതരും ഒരിക്കലും അവസാനിക്കില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ അവരെ ‘സൃഷ്ടിച്ചു കൊണ്ടേയിരിക്കുക’യാണ് ചെയ്യുന്നത്. ആദിവാസികളും ദളിതരും ഉള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി പോലും ഇനി ലഭിക്കില്ല. നീണ്ട മുപ്പത് വര്‍ഷക്കാലം ഭൂമിക്കു വേണ്ടി സമരം ചെയ്തിട്ടും ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ ഫല്‍റ്റ് / പാര്‍പ്പിട സമുച്ചയം എന്ന പുതുകോളനിയിലേക്ക് തള്ളിമാറ്റുക വഴി ഭൂരഹിതര്‍ക്ക് വിഭവാധികാരതത്തിനും സാമൂഹിക നീതിക്കും ഭൂമി എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴണിത്. ഈ റിപ്പോര്‍ട്ടിനു നിയമമന്ത്രാലയം പാരവെച്ചിരിക്കുകയാണ്. ഇ്ത്തരം ഭൂമി ഏറ്റെടുക്കണമെന്ന് ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാല്‍ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നവര്‍ അതിനെ മറികടക്കാന്‍ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണവും ആവശ്യപ്പെടുമ്പോള്‍ അവരെ വീണ്ടും ഫഌറ്റുകളുടെ രൂപത്തില്‍ കോളനിവല്‍ക്കരിക്കുന്നത് അവരെ എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കൂടിയാണ്. അങ്ങനെ ഒരിക്കല്‍ കൂടി കേരളത്തിലെ കീഴാള ജനത വഞ്ചിക്കപ്പെടുകയാണ് എന്നു പറയാതെ വയ്യ.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>