സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jun 14th, 2017

‘പറയ സ്‌കൂള്‍’ – ആരാണ് മാറേണ്ടത്?

Share This
Tags

pppസലീന പ്രാക്കാനം

12/06/2017

ഈ സ്‌കൂളിലേക്കുള്ള വഴി ഞങ്ങള്‍ക്കറിയില്ല പേരാമ്പ്ര ജംഗ്ഷനില്‍ എത്തി ഒരു കടയില്‍ കയറി ഞങ്ങള്‍ തിരക്കി ”വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിള്‍ എവിടെയാണ് ?’ കടയുടമ ”അങ്ങനെ പേരുള്ള ഒരു സ്‌കൂള്‍ ഇവിടില്ല’ ഒന്ന് ആലോചിച്ച ശേഷം അയാള്‍ പെട്ടന്ന് ചോദിച്ചു ‘പറയ സ്‌കൂളാണോ ‘?

ഞങ്ങള്‍ ഞെട്ടി നില്‍ക്കുമ്പോള്‍ അയാള്‍ വിരല്‍ ദൂരേക്ക് ചൂണ്ടി വഴി പറഞ്ഞു തന്നു. അതോടെ ഞങ്ങള്‍ക്ക് മനസിലായി നമ്മുടെ സമൂഹത്തിലെ ജാതി മനോഭാവം. സ്‌കൂളിന്റെ പേര് ചോദിച്ചിട്ട് സ്ഥലവാസികള്‍ക്കറിയില്ല വര്‍ഷങ്ങള്‍ക്കൊണ്ട് ജാതിയുടെ പേര് ചേര്‍ത്താണ് സ്‌കൂള്‍അറിയപ്പെടുന്നത്

ഞങ്ങള്‍ക്കുറച്ചു മുമ്പോട്ട് നടന്നപ്പോള്‍ ഇംഗ്ലീഷ് മിഡിയം സ്‌കൂളു കണ്ടു പക്ഷേ സൗകര്യം ഒട്ടും തന്നെ ഇല്ല. വീണ്ടും ഞങ്ങള്‍ നടന്നു .ഞങ്ങള്‍ അന്വേഷിച്ച സ്‌കൂളിന്റെ മുന്‍പില്‍ എത്തി വിശാലമായ മുറ്റവും, കളിസ്ഥലവും . ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള സ്‌കൂളും അതിനോട് ചേര്‍ന്ന് അംഗനവാടി കെട്ടിടവും. ഓഫീസ് റൂമില്‍ അദ്ധ്യാപകര്‍ ഞങ്ങളെ സ്വീകരിച്ചു .അവര്‍ നിസഹായരാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും അവര്‍ സംസാരിച്ചു അവരുടെ സംഭാഷണത്തില്‍ ആ കുട്ടികളെ പഠിപ്പിക്കുന്നതിലുള്ള ആത്മാര്‍ത്ഥതതയും വാത്സല്യവും നിറഞ്ഞു നിന്നിരുന്നു

സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ നാലും, രണ്ടാം ക്ലാസില്‍ മൂന്നും, മൂന്നാം ക്ലാസില്‍ അഞ്ചും, നാലാം ക്ലാസില്‍ രണ്ടും , വീതം ആകെ പതിനാലു് കുട്ടികള്‍. സ്ഥലവാസികളായികളായിട്ടുള്ളവര്‍ അവരുടെ കുട്ടികളെ നേരത്തെ കണ്ട മാനേജ്‌മെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ചേര്‍ക്കുന്നത്. അതിന്റെകാരണം തൊട്ടടുത്ത കോളനിയില്‍ താമസിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യരല്ല അയിത്തജാതിക്കാര്‍ മാത്രമാണ്.

ആ കുരുന്നുകളോടൊപ്പം കുറച്ചു സമയം ഞങ്ങള്‍ ചെലവഴിച്ചതിനു ശേഷം അവരുടെ വീടുകളിലേക്ക് പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ആ കോളനിയില്‍ എത്തി. നല്ല മഴ റോഡില്‍ വീടുകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയാല്‍ മലയുടെ മുകളില്‍ പെയ്യുന്ന മഴ വെള്ളംകുത്തനേ ഒഴുകി താഴേക്കു വരുന്നു . ആ വെള്ളച്ചാട്ടത്തിലൂടെയുള്ള കരിംകല്ല് പിടി ചവിട്ടി വേണം മലയുടെ ഇരുവശങ്ങളിലുമുള്ള വീടുകള്‍ സന്ദര്‍ശിക്കാന്‍

ഞങ്ങനെ കണ്ട് കുറേ പേര്‍ ഇറങ്ങി വന്നു വീടുകളുടെ മേല്‍ക്കൂര എല്ലാം പ്ലാസ്റ്റിക്ക് ഷീറ്റ് ഇട്ട് മൂടിയിരിക്കുന്നു രണ്ട് മുറി മാത്രമുള്ള ഒരു വീട്ടില്‍ പ്രായമായ അച്ഛനും രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത് , റൂമുകള്‍ക്ക് കതകോ മിറയോഇല്ല .
ആ കൊച്ചു കുട്ടിയോടെ എന്ത് ആഹാരം കഴിച്ചു എന്ന് ഞങ്ങള്‍ ചോദിച്ചു

അല്പം കഴിഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു. ”രാവിലെ ചായ കുടിച്ചതാ അരി വാങ്ങാന്‍ കടയില്‍ പോയിരിക്കുകയാണ്’ സമയം വൈകിട്ട് അഞ്ച് മണി. ഇതാണ് ഈ കോളനിയിലെ അവസ്ഥ. ഈ അവസ്ഥയിലുള്ള എല്ലാ വീട്ടിലും മൂന്നും ,നാലും കുടുംബങ്ങള്‍ ആണ് താമസിക്കുന്നത്.

പുറത്തുള്ള ഇതര വിഭാഗക്കാര്‍ കോളനിക്കാരുമായി സഹകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ വേറൊരു സഹോദരിയുടെ മറുപടി. സമീപത്തുള്ള മറ്റുസമുദായക്കാര്‍ ‘വീടിന്റെ അടുത്തു വച്ചു കണ്ടാല്‍ ചിരിക്കും എന്തെങ്കിലും ചോദിക്കും. പക്ഷേ മെയിന്‍ റോഡിലോ പേരാമ്പ്ര ജംഗ്ഷനില്‍ വച്ചു കണ്ടാലോ മുഖം തിരിച്ചുകളയും നമ്മള്‍ പരിജയത്തില്‍ ചിരിച്ചാല്‍ അവര്‍ അന്യരെ പോലെ നമ്മളെ നോക്കും പലപ്പോഴും ഞങ്ങള്‍ നാണം കെട്ടുപോകും ‘ മനസിനെ നൊമ്പരപെടുത്തുന്ന വേദന നിറഞ്ഞ മറുപടിയാണ് അവര്‍ തന്നത്

ഈസമൂഹത്തിന്റെ സകല അവകാശവും തിന്നു കൊഴുത്തവര്‍ തന്നെയാണ് ഈ വിഭാഗത്തെ ഇത്തരത്തിലാക്കിയത് . ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് മാറ്റം ഉണ്ടാകും എന്ന് ആഗ്രഹിക്കുന്ന അവരുടെ
അദ്ധ്യാപകര്‍ ‘ എങ്ങിനെയാണ് മാറ്റം വരേണ്ടത്. സമൂഹത്തിനോ ,ഇവര്‍ക്കോ മാറ്റം വരേണ്ടത്.

ഈ സമൂഹത്തെ വഞ്ചിച്ചതിന് ആ പഞ്ചായത്ത് ഭരിച്ച ഭരണാധികാരികള്‍ക്ക് മേല്‍ നിയമ നടപടി കൈകൊള്ളുന്നതിന് വേണ്ട നിയമ പോരാട്ടവും ഈ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി DHRM ന്റെ നേതൃത്വത്തില്‍ നടത്തുന്നതായിരിക്കും

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>