സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 12th, 2017

ഗാന്ധി – സൂത്രശാലിയായ ബനിയ….!!!

Share This
Tags

ggg

‘എത്ര വളര്‍ന്നാലും നീയൊക്കെയാ ജാതിയല്ലേ ‘ എന്നതാണ് എക്കാലവും സംഘപരിവാരത്തിന്റെ നിലപാടെന്ന് തീവ്രഹിന്ദുവിന്റെ ഒപ്പം ചേരുന്ന ദളിതരും പിന്നോക്കക്കാരും ചിന്തിച്ചാല്‍ നന്ന്.

ഗാന്ധി ബനിയാ സമുദായക്കാരനായിരുന്നു എന്ന് ഇന്നലെ അമിത്ഷാ പറഞ്ഞപ്പോഴണറിഞ്ഞത് എന്നതൊക്കെ രാഷ്ട്രീയ വിരോധത്തിന് ആക്കം കിട്ടാനുള്ള സംഗതി മാത്രമാണ്. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ ഓടിച്ചു വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ അദ്ദേഹം ഏത് ജാതിയിലാണ് പിറന്നതെന്ന്. (ഗാന്ധി, അംബേദ്കര്‍ ഇവരെയും ഇവര്‍ തമ്മിലുള്ള സംവാദത്തെയും പരിമിതമായ അളവില്‍ പോലും വായിക്കാത്തവരെ നുമ്മ ഇന്ത്യയുടെ രാഷ്ട്രീയചരിത്ര വായനയില്‍ പടിക്കു പുറത്തു നിര്‍ത്തുന്നവരായാണ് പരിഗണിക്കുന്നത്) പ്രസ്തുത ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തിന്റെ പന്ത്രണ്ടാം അദ്ധ്യായം തന്നെ ‘ബഹിഷ്‌കൃതന്‍’ അഥവാ ‘Outcaste’ എന്നാണ്. ആ അദ്ധ്യായത്തില്‍ തന്നെ ബനിയ സമുദായക്കാരനായതു കൊണ്ട് തനിക്ക് രാജ്യത്തിനു പുറത്തു പോകുന്നതിനുണ്ടായിരുന്ന വിഷമങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭാഗം 3ന്റെ ഒന്നാം അദ്ധ്യാത്തില്‍ തന്റെ കുടുംബത്തെ ബനിയ അല്ലാതെ പരിപാലിക്കാന്‍ വേഷവിധാനത്തില്‍ നടത്തിയ പരിവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അതായത് അമിത്ഷാ പറഞ്ഞപ്പോഴാണ് ഞാന്‍ ഗാന്ധിയുടെ ജാതിയെപ്പറ്റി അറിഞ്ഞത് എന്നത് ഏറ്റവും ദുര്‍ബലമായ, കാതലില്ലാത്ത പ്രതിരോധമാണ്. തന്റെ ജാതി അദ്ദേഹം മറച്ചു വെച്ചിരുന്നില്ല. അതിനെക്കുറിച്ചുള്ള ആകുലതകള്‍ പങ്കു വെക്കുക തന്നെ ചെയ്തിരുന്നു.

ഇവിടെ പ്രശ്‌നം വേറേ ആണ്. ഗാന്ധിയെ സൂത്രശാലി എന്നു വിളിച്ചാല്‍ മതിയല്ലോ. അതല്ലാതെ ‘സൂത്രശാലിയായ ബനിയ’ എന്നു വിളിക്കുന്നയിടത്ത് സംഗതി വേറേ ആണ് എന്ന് മനസ്സിലാക്കിയേ മതിയാകൂ. നെല്‍സണ്‍ മണ്ഡേലയെപ്പോലെ, എബ്രഹാം ലിങ്കണെപ്പോലെ വിശ്വപൗരനായി ഉയര്‍ന്നു നില്‍ക്കുന്ന വ്യക്തിത്വമാണ് ഗാന്ധി. അദ്ദേഹത്തിന്റെ പല നിലപാടുകളോടും അംബേദ്കര്‍ വിയോജിച്ചതു പോലെയോ കമ്മ്യൂണിസ്റ്റുകാര്‍ വിയോജിച്ചതു പോലെയോ നമുക്ക് വിയോജിക്കുക തന്നെയാവാം. പക്ഷേ അപ്പോഴും ഇന്ത്യയ്ക്കും അപ്പുറത്ത് വിശ്വമാനവികരുടെ പട്ടികയില്‍ ഗാന്ധിയുണ്ടെന്ന സത്യം ആരു തൃണവദ്ഗണിച്ചാലും ഇല്ലാതാകുന്നില്ല.

ഇവിടെ നിന്ന് വേണം ‘സൂത്രശാലിയായ ‘ബനിയ” എന്ന അഭിസംബോധനയെ വായിക്കാന്‍. എന്ത് വിശ്വമാനവികനായാലും എത്ര വളര്‍ന്നാലും അയാളൊരു വെറും ബനിയ ജാതിക്കാരനാണ് എന്ന ചിന്തയുടെ പ്രതിഫലനമാണത്. ദളിതന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചഭിനയിച്ച് അഭിരമിക്കുമ്പോഴും ചുരണ്ടി നോക്കിയാല്‍ ഉള്ളിലുള്ളത് ജാതിശ്രേണിയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും മനുസ്മൃതിയോടുള്ള കടുത്ത ആരാധനയും ആണെന്ന് അറിയാതെ പുറത്തു വരുന്നതാണ്.

വൈശ്യശൂദ്ര സംഘികള്‍ക്ക് തലയില്‍ കഴഞ്ച് ബോധമുണ്ടെങ്കില്‍ മനസ്സിലാക്കട്ടേ…. നിങ്ങളൊക്കെ എത്ര ചാടിയാലും ചാടുന്നത് മനുഷ്യത്വത്തിലേക്കോ മാനവികതയിലേക്കോ അല്ല സൈദ്ധാന്തികമായി തന്നെ നിങ്ങളെ നായരും ഈഴവനും അരയനും പുലയനും പറയനും അങ്ങിനെ പറഞ്ഞാല്‍ തീരാത്ത ജാതികളായി തന്നെ നിര്‍ത്തി ജാതിശ്രേണി തിരിച്ചു കൊണ്ടു വരാനാണ് മോഹന്‍്!ഭഗവത്തും അയാളുടെ ചെരിപ്പു നക്കുന്ന അമിത്ഷാ മുതല്‍ നാട്ടിന്‍പുറത്തെ സംഘചാലകന്‍ വരെ അദ്ധ്വാനിക്കുന്നതെന്ന്….

എത്ര വളര്‍ന്നാലും നീയൊക്കെ ആ ജാതിയല്ലേ…. എന്നതാണ് ചിന്ത. മനുഷ്യനാകുന്നവനെക്കുറിച്ചല്ല. മനുഷ്യനെക്കുറിച്ചേയല്ല. അതാവാന്‍ കഴിയുകയുമില്ല. മനുസ്മൃതിയിലും ബ്രാഹ്മിണിക്കല്‍ സാമൂഹികക്രമത്തിലും മനുഷ്യനെവിടെ, ജാതിയല്ലാതെ…!!!

(വാട്‌സ് ആപ്പ്)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>