സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 12th, 2017

ഇരിങ്ങാലക്കുടയില്‍ അയിത്തം തുടരുന്നു.

Share This
Tags

kkഇരിങ്ങാലക്കുട കൂട്ടായ്മ.

കൂടല്‍മാണിക്യം ദേവസ്വം രണ്ട് വര്‍ഷം മുന്‍പ് അടച്ച് കെട്ടിയ ദളിത് കോളനിയിലേക്കുള്ള പൊതുവഴി തുറന്ന് കൊടുക്കുവാന്‍ RDO ഉത്തരവും, സംസ്ഥാന ഗോത്ര കമ്മീഷന്‍ ഉത്തരവും ഉണ്ടായിട്ടും തുറന്ന് തരാതെ ഉത്തരവാദിത്വപ്പെട്ട റവന്യു അധികാരികളും മുനിസ്സിപ്പാലിറ്റിയും, പോലീസുമെല്ലാം നിഷ്‌ക്രിയമായി കൊണ്ടിരിക്കുന്നു.

വഴി നടക്കാനായ് ഉശിരാര്‍ന്ന പോരാട്ടം നടന്ന മണ്ണാണിത്. നൂറ് കണക്കിന് മനുഷ്യരുടെ വിയര്‍പ്പിക്കും കണ്ണീരിലും ചോരയിലുമാണ് ഇരിങ്ങാലക്കുടയുടെ കുട്ടംകുളം സമര ചരിത്രമെഴുതിയത്. ആ ചരിത്ര സത്യത്തെ കുഴിച്ച് മൂടി കൊണ്ട് കൂത്തിന്റെയും, കൂടിയാട്ടത്തിന്റെയും, കഥകളിയുടെയും ചരിത്ര രചന നടത്തിയ സവര്‍ണ്ണ മാടമ്പി വര്‍ഗ്ഗത്തിന്റെ പ്രതിരൂപങ്ങളായ RSS ഉം സംഘപരിവാറുമാണ് വഴിതുറക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നാണ് മുനിസിപ്പാലിറ്റിയും ഉദ്യോഗസ്ഥമേധാവികളും പറയുന്നത്.

സംഘടിത മത സ്ഥാപനങ്ങളായ പള്ളിക്കും, അമ്പലത്തിനും റവന്യുഭൂമിയില്‍ എന്ത് തോന്ന്യാസവും ചെയ്യുവാന്‍ അധികാരം കൊടുത്തിരിക്കുന്ന മുനിസ്സിപ്പാലിറ്റിയും റവന്യു ഉദ്യോഗസ്ഥരുമാണ് ദേവസ്വം അധികാരികള്‍ അനധികൃതമായ് അടച്ച് കെട്ടിയ വഴി തുറന്ന് തരുന്നതിന് സ്വന്തം അധികാരം ഉപയോഗിക്കാതെ വെറും നോക്കുകുത്തികളായ് മാറി നില്‍ക്കുന്നത്. ഇത് തീര്‍ത്തും വിവേചനപരമാണ്. അടച്ച് കെട്ടിയ റോഡിന്റെ പ്രധാന ഗുണഭോക്താക്കള്‍ പെരുവല്ലിപ്പാടത്തെ നൂറിലധികം വരുന്ന ദളിത് കുടുംബങ്ങളാണ്. ഈ ജനസമൂഹത്തോടുള്ള അവഗണനയും അവമതിയുമാണ് വഴിതുറക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണം.

കോഴിക്കോട് പേരാമ്പ്രയിലെ പറയകുട്ടികളോടുള്ള സാമൂഹിക ഭ്രഷ്ട്ട് പോലെയോ പലക്കാട് ഗോവിന്ദാപുരത്തെ ദളിതരോടുള്ള അവഹേളനം പോലെയോ തന്നെയാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ ദളിതര്‍ക്ക് വഴിയടച്ച് നീതി നിഷേധിച്ചിരിക്കുന്ന കൂടല്‍മാണിക്യം ദേവസ്വം നടപടി.

വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങളുടെ കുറ്റകരമായ മൗനം കേവലമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെത് മാത്രമാണ്. അത് ഇടതായാലും, വലതായാലും, ഈ വൃത്തികെട്ട രാഷ്ട്രീയ അജണ്ടയിലാണ് അഭിരമിക്കുന്നത്. ഈ ഭിക്ഷാംദേഹികളുടെ വലയില്‍ വീണ് കൂട്ടം തെറ്റിയ കുഞ്ഞാടായി മാറി അവരുടെ താളത്തിന് തുള്ളുന്നവര്‍ ഒന്നറിയണം. ഒരു സുപ്രഭാതത്തില്‍ ഔധാര്യമായ് നല്‍കിയതല്ല സഞ്ചാരസ്വാതന്ത്ര്യം:. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണ് അത് സ്ഥാപിച്ചെടുത്തത്.

നാഴികക്ക് നാല്‍പ്പത് വട്ടം മഹാത്മ. അയ്യന്‍കാളിയുടെ പേരു് പറഞ്ഞ് ആവേശം പൂളുന്ന ഓരോ സംഘടനയും ഓരോ മനുഷ്യനും രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്. ഒരുരണ്ടാം കുട്ടംകുളം സമരത്തിലൂടെ മാത്രമെ ഈ ജാതി വെറി പിടികൂടിയ മന്ദബുദ്ധികളെ നിലക്ക് നിര്‍ത്താനാകൂ. ഞങ്ങളതിന്
തയ്യാറേടുക്കുകയാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>