സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jun 8th, 2017

ഹാറ്റ്‌സ് ഓഫ് മന്‍ മോഹന്‍ സര്‍.

Share This
Tags

mmmസജീവന്‍ അന്തിക്കാട്

ഭരണകൂടത്തെയോ സമാന്തര സംവിധാനങ്ങളെയോ ഉപയോഗിച്ച് ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്ന നേതാവിനെയാണ് പൊതുവെ ‘കരുത്തനായ നേതാവ്’ എന്നു വിളിച്ചു വരാറ്.
ഹിറ്റ്‌ലര്‍ , സ്റ്റാലിന്‍ , പോള്‍ പോള്‍ട്ട് , സദ്ദാം ഹുസൈന്‍ , സിദ്ധാര്‍ത്ഥ് ശങ്കര്‍ റായ്,ഇന്ദിര ഗാന്ധി , കരുണാകരന്‍ , മോദി , പിണറായി തുടങ്ങിയവരൊക്കെ അപ്രകാരം കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ്.
ഇന്ത്യയില്‍ ഇവരുടെ കരുത്തളക്കാന്‍ ‘കരുത്തന്‍ സ്റ്റാന്‍ഡേര്‍സ് ഓഫ് ഇന്ത്യ’ ( KST തനി നാടന്‍ ) തന്നെയുണ്ട്.
56 ഇഞ്ച് , ഇരട്ട ച്ചങ്ക് എന്നിവയൊക്കെയാണ് ആ മാപിനികള്‍.
ഇവയില്‍ ഏതു മാപിനി കൊണ്ടളന്നാലും നിശ്ചയമായും ദുര്‍ബലന്‍ എന്ന പേര് കിട്ടുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയായിരുന്ന മി. മന്‍മോഹന്‍ സിങ്ങ്.
അധികം ബഹളമുണ്ടാക്കാതെ രാജ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ദുര്‍ബല ശൈലിയില്‍ മുന്നോട്ടു പോയിരുന്നതിനാല്‍ തള്ളല്‍ വീരനായ മോദിക്ക് മുന്നില്‍ അദ്ദേഹം തോറ്റു പോയി.
മൂന്നു വര്‍ഷത്തെ മോദി ഭരണമെടുത്തു പരിശോധിച്ചാല്‍ തള്ളല്‍ മുദ്രാവാക്യങ്ങളല്ലാതെ പ്രായോഗികമായി എന്തെങ്കിലും നടപ്പായതിന്റെ ലക്ഷണങ്ങളൊന്നും എവിടെയും നമുക്ക് കാണാനാകില്ല.
രാജ്യത്തിന്റെ വികസന സൂചിക തന്നെ താഴോട്ട് പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വല്ലപ്പോഴുമൊക്കെ പുകഞ്ഞിരുന്ന കാശ്മീരിനെ നിരന്തരമെരിയുന്ന അഗ്‌നിപര്‍വ്വതമാക്കി മാറ്റാന്‍ മോദി ഒരു വര്‍ഷം പോലുമെടുത്തില്ല.
അതിര്‍ത്തികളിലിന്ന് നിലനില്‍ക്കുന്നത് യുദ്ധസമാന സാഹചര്യമാണ്.
മികച്ച നയതന്ത്രത്തിന്റെ അഭാവത്തില്‍ അതിര്‍ത്തിയില്‍ മനുഷ്യജീവന്‍ പൊലിയുന്ന സാഹചര്യം .
സെന്‍ട്രല്‍ ഇന്ത്യയിലെ ഒരു കൂട്ടം മന്ദബുദ്ധികള്‍ ആരാധിച്ചിരുന്ന ഒരു മൃഗത്തെ രാജ്യം മുഴുവന്‍ ദൈവമായി അടിച്ചേല്‍പ്പിക്കാന്‍ നോക്കിയതിലൂടെ തെക്കും വടക്കുമായി ജന മനസ്സുകള്‍ അകലുന്ന സ്ഥിതിയുണ്ടായിക്കഴിഞ്ഞു.
വിദേശത്തു പഠിക്കാന്‍ പോയ കുട്ടികളുടെ കാര്യമാണ് കഷ്ടം.
ആര്‍ഷഭാരതത്തിലെ ഗ്രഹാന്തര യാത്രയും ചാണകത്തിന്റെ ഓക്‌സിജന്‍ എമിഷനുമൊക്കെ പറഞ്ഞ് സഹപാഠികള്‍ കൂക്കിവിളിക്കുമ്പോള്‍ നാണംകെട്ട് തല താഴ്ത്തുകയല്ലാതെ നമ്മുടെ കുട്ടികള്‍ വേറെന്ത് ചെയ്യും.
‘പട്ടിണി കിടന്നാലും വേണ്ടില്ല അന്യമതസ്ഥനെ പണ്ടാറടങ്ങണം ‘ എന്ന വര്‍ഗ്ഗീയ മന:സ്ഥിതിയുമായി നടക്കുന്ന കുറെ എണ്ണം നാട്ടിലുള്ളതിനാല്‍ തെരഞ്ഞെടുപ്പുകളിലെല്ലാം മോദി ജയിച്ചു കയറുന്നുവെന്നേ ഉള്ളൂ.
ഇതു മൂലം ‘എല്ലായിടത്തും പരാജപ്പെടുന്നവന്‍ തെരഞ്ഞെടുപ്പില്‍ മാത്രം ജയിക്കുന്നു ‘ എന്നുള്ള അത്ഭുത സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്.
ഭീതിദമായ ഈ സാഹചര്യത്തിലല്ലാതെ
മി. മന്‍മോഹനെ എപ്പോഴാണ് ഒരു ലിബറല്‍ ഓര്‍ക്കേണ്ടത്?
ലോകമെമ്പാടും സാമ്പത്തിക ഞെരുക്കത്തില്‍ പെട്ടുലഞ്ഞ റിസഷന്‍ നാളുകളില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയത് കൊട്ടിഘോഷിക്കപ്പെടുന്ന ഇരട്ടച്ചങ്കോ തള്ളി വീര്‍പ്പിക്കുന്ന 56 ഇഞ്ചോ അല്ല മറിച്ച് , ദുര്‍ബലരായ മന്മോഹന്‍മാരുടെ 1400 cc തലച്ചോറാണെന്ന കാര്യം സ്മരിക്കാതിരുന്നു കൂടാ.
ഇടക്കൊക്കെ മാത്രമെ ഇദ്ദേഹം പ്രതികരിക്കാറുള്ളൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധേയമാണ്.
ഇന്നലെ മദ്ധ്യപ്രദേശിലെ കര്‍ഷകര്‍ക്കു നേരെ BJP സര്‍ക്കാരിന്റെ പോലീസ് നിറയൊഴിച്ചപ്പോള്‍ അദ്ദേഹം 2014 മാര്‍ച്ചില്‍ മോദി പറഞ്ഞതോര്‍ത്തു.
‘ I hope Cetnre provides the assistance that the farmers of MP require and supports the MP government in providing timely releif ‘ എന്ന മോദിയുടെ കമന്റിന് മൂന്നു വര്‍ഷത്തിനു ശേഷം മി.മന്‍മോഹന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘Just to remind you , I am no more your PM. Please provide proper assistance the farmers of MP require, Ask MP govt to stop killing them’
ഇതാണ് ജന്റില്‍ ആയ മറുപടി.
മൂന്നു വര്‍ഷം ലേറ്റായെങ്കിലും ലേറ്റസ്റ്റ് .
ഹാറ്റ്‌സ് ഓഫ് സര്‍.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>