സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 6th, 2017

ഒരു ബീഫ് കഷണം മറച്ചത്

Share This
Tags

mmmഅരവിന്ദ് ജി ക്രിസ്‌റ്റോ

മോഡി മിടുക്കനാണ്…. മിടുമിടുക്കന്‍

ഒരു ബീഫ് കഷണം ഇട്ടുതന്നു കൊണ്ട് എത്ര മനോഹരമായിട്ടാണയാള്‍ 3 വര്‍ഷത്തെ ഭരണ പരാജയം മറച്ചു വച്ചത്…..

ഒരു ചെയ്ഞ്ച് ആഗ്രഹിച്ച ഇന്ത്യന്‍ ജനതയുടെ മുന്നിലേക്ക് മോഡിയും കൂട്ടരും വാഗ്ദാനങ്ങളുടെ പെരുമഴ തീര്‍ക്കുകയും അതുകേട്ട് ഒരു അവസരം എന്ന നിലയില്‍ ഇന്ത്യന്‍ ജനത ബി.ജെ.പി യെ അധികാരത്തിലെത്തിക്കുകയും ചെയ്തു..

കള്ളപ്പണം തിരികെ കൊണ്ട് വന്ന് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ എത്തിക്കും എന്ന് പറഞ്ഞു. ആര്‍ക്കെങ്കിലും കിട്ടിയോ….?

40 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞു. പക്ഷെ 3 വര്‍ഷം കൊണ്ട് 70 ലധികം തവണ കൂട്ടി…..

നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു.

ചെറുകിട കച്ചവടക്കാരെ മുതല്‍ വന്‍കിടക്കാരെ വരെ ബാധിച്ചു.
ഇനിയും അതിന്റെ ആഘാതത്തില്‍ നിന്നും ഇന്ത്യ മുക്തമായിട്ടില്ല.

നോട്ട് നിരോധിച്ചു.
എത്ര കോടി കള്ളപ്പണം തിരികെയെത്തി?
എത്ര കോടി കള്ള നോട്ടുകള്‍ തിരികെയെത്തി ?
രാജ്യത്ത് എത്ര കോടിയുടെ നഷ്ടമുണ്ടായി?

കണക്കുകള്‍ ആര്‍ക്കും അറിയില്ല.

അവസാനമായി, ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു, സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി. കാരണം, നോട്ട് നിരോധനമാണെന്ന്.

നോട്ട് നിരോധനത്തിന് ശേഷം വളര്‍ച്ച 6.1 ശതമാനമായിരുന്നു.

ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമായി. ഇപ്പോള്‍ അത് ചൈനയാണ്.

ഏറ്റവും കുറവ് തൊഴിലവസരങ്ങളാണ് ഈ കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത്.

‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പരസ്യത്തിനപ്പുറം പരാജയമാണ്.

കാശ്മീര്‍ അശാന്തമാണ്.

മന്‍മോഹന്‍സിംഗിന്റെ ചില പദ്ധതികളുടെ പേരു മാറ്റി ഹിന്ദും സംസ്‌കൃതവുമാക്കി മിമിക്രി കാണിക്കുകയും ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ഫോട്ടോ എടുത്തതുമല്ലാതെ മോഡി എന്ത് ചെയ്തു……

ലോകം മുഴുവന്‍ സഞ്ചാരം നടത്തി.
അതിനായിരുന്നെങ്കില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ പ്രധാനമന്ത്രിയാക്കാമായിരുന്നു.

പുതിയ നിയമം മൂലം കന്നുകാലി കര്‍ഷകരും/ മാംസവ്യാപാരികളും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്ന വലിയൊരു വിഭാഗവും പട്ടിണിയിലാകും.

ബീഫ് തിന്നതിനു തല്ലിക്കൊല്ലുന്നു.
ക്ഷേത്രത്തില്‍ കേറിയതിനു ചുട്ടുകൊല്ലുന്നു.

വര്‍ഗ്ഗീയ കലാപങ്ങള്‍, അക്രമങ്ങള്‍, പീഡനങ്ങള്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ….

ഇന്ത്യ ദരിദ്രമാണ്.

ഈ കുറ്റപത്രങ്ങളില്‍ നിന്നൊക്കെ എത്ര വിദഗ്ദ്ധമായാണു മോഡി തലയൂരിയത്…

വന്‍ രാഷ്ട്രീയ ലാഭവും….

കൂടെ, സവര്‍ണ്ണ പ്രീണനം, വര്‍ഗ്ഗീയ വിഭജനം, കോര്‍പ്പറേറ്റ് പ്രീണനം…..

മോഡി മിടുക്കന്‍ തന്നെയാണ്…..

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>