സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 5th, 2017

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്നവര്‍ മറക്കാതിരിക്കാന്‍

Share This
Tags

pppമധു

കേരളത്തിലെ രണ്ട് യുവ ജനപ്രതിനിധികള്‍ തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജാതിരഹിതരായി ചേര്‍ത്ത വിവരം കേട്ട് കൊരിത്തരിച്ചവരില്‍ ഒരാളല്ലാത്തതിനാല്‍ ചില കാര്യങ്ങള്‍ നാട്ടുകാരുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ .കേരളത്തില്‍ 52 ഗവര്‍മെന്റ് കോളേജുകള്‍ ഉള്ളപ്പോള്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ജീവനക്കാര്‍ ജോലിചെയ്യുന്ന 180 സ്വകാര്യ (Aided) കോളേജുകള്‍ ഉണ്ട് .5250 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്ളപ്പോള്‍ സ്വകാര്യ (Aided) സ്‌കൂളുകളുടെ എണ്ണം 7947 ആണ്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഇത്തരം സ്വകാര്യ (Aided) സ്ഥാപനങ്ങള്‍ അവിടുത്തെ അധ്യാപക അനധ്യാപക ജീവനക്കാരെ നിയമിക്കുന്നത് . എന്നാല്‍ ഇത്തരം ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും പെന്‍ഷനും പൊതുഖജനാവില്‍ നിന്നുമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ ശമ്പള പെന്‍ഷന്‍ ചിലവുകളുടെ അമ്പതു ശതമാനത്തിനു മുകളില്‍ പോകുന്നത് സ്വകാര്യ (Aided) സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പോക്കറ്റിലേക്കാണ് .
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സ്വകാര്യ (Aided) സ്ഥാപനങ്ങളിലേക്ക് യാതൊരു സംവരണ തത്വവും പാലിക്കാതെ മുഴുവന്‍ പോസ്റ്റുകളിലേക്കും ആരാണോ കൂടുതല്‍ കോഴ തരുന്നത് അവരെ നിയമിക്കുക എന്ന നയമാണ് ഇത്തരം സ്ഥാപനങ്ങള്‍ പുലര്‍ത്തി വരുന്നത്. ആരെയെങ്കിലും പൈസ വാങ്ങാതെ നിയമിക്കുന്നുവെങ്കില്‍ അത് മാനേജുമെന്റിന് വേണ്ടപ്പെട്ട ഇഷ്ടക്കാര്‍ ആയിരിക്കും. 25 ലക്ഷം മുതല്‍ 50 ലക്ഷം വരെ ജോലിക്കായി വാങ്ങുന്ന ചീങ്കണ്ണികള്‍ വാഴുന്ന കുളമാണ് കേരളത്തിലെ സ്വകാര്യ (Aided) വിദ്യാഭ്യാസ മേഖല . ഇതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ കേരളം ഭരിക്കുന്ന /ഭരിച്ച ഒരാളും തയ്യാറായിട്ടില്ല .
എന്റെ അറിവ് ശരിയാണെങ്കില്‍ സ്വകാര്യ (Aided) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് കേരളാ പീ എസ് സി നിയമനങ്ങളില്‍ നല്‍കുന്ന സംവരണം പാലിക്കണം എന്ന ഹൈക്കോടതി വിധി നിലവിലുണ്ട് .എന്നാല്‍ ആ കോടതി വിധി നടപ്പിലാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ല. ആന്ധ്രാപ്രദേശിലെ ഹൈക്കോടതി പട്ടികജാതിക്കാരുടെ ജാതി അച്ഛന്റെ ജാതിയായിരിക്കും എന്ന് വിധി പുറപ്പെടുവിച്ചപ്പോള്‍ നേരം ഇരുട്ടിവെളുത്തപ്പോള്‍ അത് കേരളത്തില്‍ നിയമമാക്കിയവര്‍ വാഴുന്ന ഒരു കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കുക. ലക്ഷങ്ങള്‍ ജോലി നോക്കുന്ന സ്വകാര്യ (Aided) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരുടെ എണ്ണം 10 ല്‍ താഴെ മാത്രമാണ് .കേരളത്തിലെ എല്ലാ സംവരണവിഭാഗങ്ങളിലും പെട്ടവര്‍ക്ക് ലഭിക്കേണ്ട പതിനായിരക്കണക്കിന് അധ്യാപക അനധ്യാപക തസ്തികകള്‍ ആണ് സമൂഹത്തിലെ സമ്പന്നരായ വരേണ്യര്‍ കാലാകാലങ്ങളിലായി കയ്യടക്കി വെച്ചിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇത്തരം സ്ഥാപനങ്ങള്‍ ആളുകള്‍ സ്വന്തമാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ്. ഇതിനെതിരെ ഒരക്ഷരം പോലും പറയാത്തവര്‍ ”സംരക്ഷിക്കാന്‍ ” പോകുന്നത് ഏത് കോത്താഴത്തെ പൊതുവിദ്യാഭ്യാസം ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ .
മറ്റൊന്നു കൂടി. ജാതി എന്നത് സംവരണീയര്‍ക്കും അസംവരണീയര്‍ക്കും ഒരുപോലെ മൂലധനമാണ് . സംവരണീയന്‍ അവന്റെ ജാതി ഉപേക്ഷിക്കുമ്പോള്‍ അവന്‍ മൂലധനം നഷ്ടപ്പെടുത്തുന്ന തനി വങ്കന്‍ മാത്രമായി ചുരുങ്ങുന്നു . സംവരണീയന്‍ ജാതി ഉപേക്ഷിക്കുന്നതു വഴി അവന്റെ ജാതിയപമാനം ഇല്ലാതാകുന്നില്ല . വിത്തെടുത്ത് കഞ്ഞി വയ്ക്കുന്ന വിവരക്കേടാണ് സ്വന്തം ജാതി കളയുന്ന സംവരണീയന്‍ ചെയ്യുന്നത്. എന്നാല്‍ അസംവരണീയരേ സംബന്ധിച്ചിടത്തോളം അവര്‍ ജാതിവാല്‍ കളയുമ്പോള്‍ അവരുടെ ജാതി മൂലധനം ഒരല്‍പം പോലും അവര്‍ക്ക് നഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല ജാതിവാല്‍ ഉപേക്ഷിക്കുന്നതിലൂടെ സമൂഹത്തില്‍ കൂടുതല്‍ മാന്യത അവകാശപ്പെടാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>