സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, May 26th, 2017

മഹാഭാരതം : വെല്ലുവിളി നേരിടണം

Share This
Tags

rrrസുനില്‍ പി ഇളയിടം

രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോര്‍വിളിയാണ്. അതുവഴി മഹാഭാരതത്തിനു മേല്‍ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്. മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കി വയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയര്‍ന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുല ഗോത്ര പാരമ്പര്യം മുതല്‍ ബൗദ്ധ ധര്‍മ്മം വരെ മഹാഭാരതത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്നു. വ്യാസന്‍ രചിച്ച ഏക പാഠമായി മഹാഭാരതം ഒരിക്കലും നിലനിന്നിട്ടില്ല.
വ്യാസന്‍ എന്ന ഏക കര്‍ത്താവിന്റെ സൃഷ്ടിയല്ല മഹാഭാരതം. അങ്ങനെ ഒരു കര്‍ത്താവ് മഹാഭാരതത്തിന് പിന്നിലില്ല.വ്യാസന്‍ എന്ന പദത്തിന് സംശോധകന്‍, പരിശോധകന്‍ എന്നൊക്കെയാണ് അര്‍ത്ഥം.നാടോടി ആഖ്യാനങ്ങള്‍ മുതല്‍ നോവലുകളും നാടകങ്ങളും ചലച്ചിത്രവും വരെ അനവധി പാഠങ്ങളായാണ് മഹാഭാരതം നൂറ്റാണ്ടുകളിലൂടെ നിലനിന്നത്. അല്ലാതെ ഒരു ലക്ഷം ശ്ലോകങ്ങളുള്ള ,വ്യാസ വിരചിതമായ മഹാഭാരതമായല്ല. എഴുത്തച്ഛന്റെയും സരള ദാസന്റെയും പമ്പയുടെയും ഒക്കെ മഹാഭാരതങ്ങള്‍ വ്യാസഭാരതമല്ല.
അതിന്റെ പല തരത്തിലുള്ള പൊളിച്ചെഴുത്തുകളാണ്. അവയെല്ലാം മഹാഭാരതമായാണ് ഇക്കാലം വരെ നിലനിന്നത്. ഈ ബൃഹദ് പാരമ്പര്യത്തിന്റെ ഏറ്റവും മിഴിവുറ്റ സമകാലിക ആവിഷ്‌കാരങ്ങളിലൊന്നാണ് രണ്ടാമൂഴം. അതിനെതിരായ വെല്ലുവിളി ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വര പാരമ്പര്യത്തെ തമസ്‌കരിച്ച് അതിനെ ഏകാത്മകമായ ഹിന്ദുത്വത്തിനു് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ്.ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തു തോല്‍പ്പിക്കണം.

(വാട്്‌സ് ആപ്പ്)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>