സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, May 14th, 2017

സംവരണം പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനല്ല

Share This
Tags

ambഅനൂപ് കുമാരന്‍

സാമ്പത്തികസംവരണത്തെ അനുകൂലിക്കുന്നവരുടെ, സംവരണതത്വങ്ങളില്ലുള്ള അറിവില്ലായ്മയാണ് അവരെകൊണ്ട് ജാതിസംവരണത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

സമൂഹത്തിലെ പാവപെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമല്ല സംവരണം.സംവരണമെന്നത് ഇന്ത്യന്‍ സമൂഹത്തില്‍ 1800 ല്‍ പരം വര്‍ഷങ്ങളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നുമാത്രമാണ്. അമേരിക്ക, കാനഡ, ബ്രെട്ടന്‍ പോലുള്ള രാഷ്ട്രങ്ങളില്‍ കറുത്തവരെ ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുവരാന്‍ അളളശൃാമശേ്‌ല മരശേീി/ജീശെശേ്‌ല റശരെൃശാശിമശേീി എന്നീപേരുകളില്‍ നടപ്പാക്കുന്ന പദ്ധതിപോലെ, ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ണ്ണ/ദളിത്/മുസ്ലിം/ആദിവാസി/ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സാമുഹ്യനീതി നടപ്പാക്കാനുള്ള പദ്ധതിയാണ് സംവരണം.

കാലങ്ങളായി അടിമകളെപോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങള്‍ നിഷേധിക്കപെട്ടും മൃഗതുല്യമായ ജീവിതംനയിക്കാന്‍ വിധിക്കപെട്ട ജനവിഭാഗങ്ങങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാമനുഷ്യരും തുല്യരാണ് എന്നുപറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരോട് മത്സരിക്കാന്‍ പറഞ്ഞാല്‍, എന്നീട്ട് ഇതാണ് ‘തുല്യത’ എന്നുപറഞ്ഞാല്‍, നീതിബോധമുള്ള/ചരിത്രബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനശില്‍പികള്‍ സംവരണതത്വം നമ്മുടെ ഭരണഘടനയില്‍ ചേര്‍ത്തത്.

സംവരണം കാലാകാലത്തെക്കുള്ളതല്ല. എന്നു ജനസംഖ്യആനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമുഹ്യ/സാമ്പത്തിക/സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മറ്റു ഉയര്‍ന്നവിഭാഗങ്ങളുമായി തുല്യതയില്‍ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനശില്‍പികള്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല ആദിവാസികളും ദളിത്കളുമോഴിച്ചുള്ള സംവരണവിഭാഗങ്ങളിലെ സമ്പന്നരെ(ഇൃലമാ്യഹമ്യലൃ)നെ പൂര്‍ണ്ണമായും സംവരണആനുകൂല്യങ്ങളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1935ന് ശേഷം ഇന്ത്യയില്‍ ജാതിഅടിസ്ഥാനത്തില്‍ സെന്‍സസ് നടന്നിട്ടില്ല. 2011ലെ സെന്‍സ്സസില്‍ ജാതിതിരിച്ച ഡാറ്റ ശേഖരിക്കാനുള്ള ശ്രമത്തെ ഡജഅ മന്ത്രിസഭയിലെ ചിദംബരവും അദ്ദേഹത്തിന്റെ സവര്‍ണ്ണബ്യൂറോക്രാറ്റുകളും കൂടി തുരങ്കംവയ്ക്കുകയായിരുന്നു.

ലോകത്തില്‍ എവിടെയും പാവപെട്ടവരെ സംരക്ഷിക്കാന്‍ സംവരണനിയമങ്ങളില്ല. കാരണം ഒരു രാഷ്ട്രത്തിലെ പാവപെട്ടവരുടെക്ഷേമം എന്നത് ആരാഷ്ട്രത്തിന്റെസര്‍ക്കാരിന്റെ ഏറ്റവുംമുഖ്യമായ കടമയാണ്. ഓരോ രാഷ്ട്രത്തിലെ പാവപെട്ടവരെ സംരക്ഷിക്കാന്‍ അതാതുരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തികനയങ്ങള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമ്പത്തികനയങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സാമുഹ്യനീതിനടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങായി സംവരണത്തെ ഉപയോഗപെടുത്തി മത്സരത്തിനുള്ള നിരപ്പായകളിക്കളം(ഘല്‌ലഹ ുഹമ്യശിഴ ളശലഹറ) നിര്‍മ്മിക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം, നിയമവാഴ്ച ഇവയെല്ലാം സമൂഹത്തിലെ താഴെകിടയിലുള്ളമുഴുവന്‍പേര്‍ക്കും ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെകടമയാണ്. അതിനായി സമ്പന്നരില്‍നിന്നും കോര്‍പ്പറേറ്റ്കളില്‍ നിന്നും കൂടുതല്‍ നികുതിപിരിച്ചു ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുക എന്നതാണ് നീതി. എന്നാല്‍ ഇന്ത്യയിലടക്കം മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റ്കളുടെ കൈയിലെകളിപ്പാവകളായിപ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ ഏറിഞ്ഞുകൊടുക്കുന്ന കള്ളപണം സ്വിസ്സ്ബാങ്കില്‍ നിക്ഷേപിച്ചു നമ്മെ കോര്‍പ്പറേറ്റ്കള്‍ക്ക് കൂട്ടികൊടുക്കുന്നു.അതുവഴി പാവപെട്ടവനെ അവര്‍ വിസ്മരിക്കുന്നു.

കാലങ്ങളായി കൊടിയപീഡനമനുഭവിച്ചവരുടെ പിന്‍തലമുറക്കാരുടെ നീതിക്കായുള്ള സംവരണത്തിന്റെ പിച്ചചട്ടിയില്‍ കൈയിട്ടുവാരാതെ, സംവരണതത്വം മനസിലാക്കികൊണ്ട്, സംവരണആനുകൂല്യം ലഭ്യമല്ലാത്ത ജനവിഭാഗങ്ങളിലെ പാവപെട്ടവരുടെ ക്ഷേമത്തിനായി നമ്മുടെ ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെ തിരുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് നീതിബോധമുള്ളവര്‍ ചെയ്യേണ്ടത്.

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>