സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, May 4th, 2017

ആധാര്‍വിവരം ലീക്കായാലെന്താ?

Share This
Tags

aaa

അനിവര്‍ അരവിന്ദ്

1. ലീക്കായ ആധാര്‍ ബാങ്ക്എക്കൗണ്ട് നമ്പറുകള്‍ കൂടുതലും ഇതിന്റെ ദുരുപയോഗം കൊണ്ട് എന്ത് സംഭവിയ്ക്കും എന്ന് അറിവില്ലാത്തവരുടേതാണ്. തൊഴിലുറപ്പിലും വയോജന, വിധവാ പെന്‍ഷനിലുമൊക്കെഉള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളൊക്കെയാണ് ലീക്കായതില്‍ പലതും. ജന്‍ധന്‍ എക്കൗണ്ട് എന്നാല്‍ ആധാര്‍ ഇനേബിള്‍ഡ് പേയ്‌മെന്റ് അക്കൗണ്ടുകളാണ്.
ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ബാങ്ക് സഹായത്തോടെ ഡിമോണിറ്റൈസേഷന്‍ കാലത്ത് കള്ളപ്പണം വെളുപ്പിയ്ക്കാന്‍ ഉപയോഗപ്പെടുത്തിയതിനു പിന്നിലെ ഒരു കാരണം അന്നേ വെബ്‌സൈറ്റുകളില്‍ ലഭ്യമായിരുന്ന ആധാര്‍ നമ്പറുകളാണ് .
ഇത്തരം ദുരുപയോഗം നടന്നാല്‍ ഉത്തരവാദിത്വം ആ അക്കൗണ്ട്/ആധാര്‍ ഉടമയായ വ്യക്തിയ്ക്കാണ്.

2. ലീക്കായ ആധാറില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ ഏതെങ്കിലും എന്റോള്‍മെന്റ് ഏജന്‍സി വഴി അതു ചേര്‍ത്ത് ആ ആധാര്‍ നമ്പറിന്റെ ഉടമയായി മാറാം. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ 34000 ഏജന്‍സികളെ ഗവണ്മെന്റ് നിരവധി ആധാര്‍ ദുരുപയോഗങ്ങള്‍ക്ക് ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയുണ്ടായി.അതായത് ഓരോ ദിവസവും 13 ഏജന്‍സി വെച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയില്‍ ആധാര്‍ വിവര ദുരുപയോഗം ഇതിലേതെങ്കിലും വെച്ച് നടത്താവുന്നതേ ഉള്ളൂ. ഫോണ്‍ നമ്പര്‍ ചേര്‍ത്താല്‍മൊബൈല്‍ ഒടിപി വഴി ആധാര്‍ ഉടമസ്ഥനായിത്തന്നെ തെറ്റിദ്ധരിപ്പിച്ച് ലോണോ ക്രെഡിറ്റ് കാര്‍ഡോ ഒക്കെ സംഘടിപ്പിയ്ക്കാനാവും എന്നാല്‍ ഉത്തരവാദിത്വം ആധാറുടമയ്ക്കാവും

3. പണക്കൈമാറ്റത്തിനുള്ള യുപിഐ യും ഭീമും അക്കൗണ്ട്, മൊബൈല്‍, ആധാര്‍ എന്നിവയുമായി ബന്ധിതമാണ്. ഇതുമൂന്നും കയ്യിലെത്തുന്നത് ഡെബിറ്റ് കാര്‍ഡ് ബ്രീച്ചിനേക്കാള്‍ വലിയ സെക്യൂരിറ്റി പ്രശ്‌നമാണുണ്ടാക്കുക. ആധാര്‍ ഇനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റവുമതേ.

4. ഡിജിലോക്കര്‍ വഴി നിങ്ങളെക്കുറിച്ചുള്ള എന്തു ഗവണ്മെന്റ് ഡോക്യുമെന്റും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും .

5. ഇതിനും വലിയ പ്രശ്‌നമാണ് ഫേക്ക് ഐഡന്റിറ്റി കാര്‍ഡുണ്ടക്കി മൊബൈല്‍ കണക്ഷനുകള്‍വില്‍ക്കുന്നവരുടെ കയ്യില്‍ നമ്പറകപ്പെട്ടാള്‍ ഉണ്ടാവുക. നിങ്ങളറിയാതെ വല്ല ഭീകരവാദിയ്ക്കും വിറ്റ സിം കാര്‍ഡിനോ ഡിജിറ്റല്‍ കള്ളപ്പണം ശേഖരിയ്ക്കുന്ന ഓണ്‍ലൈന്‍ വാലറ്റുകള്‍ക്കോഒക്കെ പ്രൂഫായി നല്‍കിക്കാണുക നിങ്ങളുടെ മോഷ്ടിച്ച ആധാറായിരിയ്ക്കാം
രാജീവ് ചന്ദ്രശേഖര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റങ്ങളുടെ പിഴവുകളെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രിയ്ക്കും കഴിഞ്ഞ നവംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും എഴുതിയ കത്തില്‍ ആധാറുപയോഗിയ്ക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റങ്ങളുടെ ഇത്തരം ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു

6. അമേരിക്കയില്‍ സോഷ്യല്‍സെക്യൂരിറ്റി നമ്പറുകളുടെ ലഭ്യത സോഷ്യല്‍ എഞ്ചീനീയറിങ് എന്നു വിളിക്കപ്പെടുന്നതരം ഐഡന്റിറ്റി കുറ്റകൃത്യങ്ങള്‍ കൂട്ടിയെന്ന് പഠനങ്ങളുണ്ട്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>