സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 1st, 2017

എഞ്ചിനീറിയറിങ്ങ് വിദ്യാഭ്യാസം മൂലധനം വിഴുങ്ങിയപ്പോള്‍…

Share This
Tags

vvvമൂലധനത്തെ താങ്ങാന്‍ സര്‍ക്കാര്‍്.

അജയന്‍

സ്വാശ്രയകോളേജുകള്‍ അഥവാ വിദ്യാഭ്യാസമേഖലയില്‍ നിയന്ത്രണരഹിത കമ്പോളവ്യവസ്ഥ കേരളത്തില്‍ വ്യാപകമായിട്ട് ഒന്നര ദശാബ്ദം കഴിയുന്നു. 2017 ലെ കണക്കുകള്‍ പ്രകാരം ഈ കൊച്ചു കേരളത്തില്‍ 165എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. അതില്‍ 4 കേന്ദ്ര നിയന്ത്രിത കോളേജ് അടക്കം 39 സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകകള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന 23 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍.. യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന തു എണ്ണം . പിന്നെ 119 പക്കാ പ്രൈവറ്റ് സ്വാശ്ര്യയ എന്‍ജിന്റിങ് കോളേജുകല്‍ കൂടി ചേര്‍ന്നാല്‍ ലിസ്റ്റ് റെഡി.

മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഈ കാലത്ത് സ്വകാര്യമൂലധനത്തിന്റെ വിഹാര രംഗമായിതീര്‍ന്ന വേറൊരു മേഖല. ആരെയും അത്ഭുതപ്പെടുത്തുന്ന ‘വളര്‍ച്ച’ യാണിവിടെ സംഭവിച്ചിട്ടുള്ളത്. അലോപ്പതി വൈദ്യശാസ്ത്രപഠനത്തിനായുള്ള 14

മെഡിക്കല്‍ കോളേജുകലാണ് സര്‍ക്കാരിനുള്ളത് 5 വീതം ഡെന്റല്‍ ആയുര്‍വേദ കോളേജുകളും ; 2 ഹോമിയോ മെഡിക്കല്‍ കോളേജുകളും സര്‍ക്കാര്‍ കണക്കില്‍വരും അതേസമയം കേരളത്തില്‍ സ്വകാര്യ (അലോപ്പതി) സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 23 എണ്ണമുണ്ട്. 19 ഡെന്റല്‍ കോളേജുകള്‍ കൂടിചേരുമ്പോള്‍ ഡോക്ടര്‍ പഠനത്തിന് 42 സ്വകാര്യ കോളേജുകളായി! കൂടാതെ 19 സ്വകാര്യ ആയുര്‍വേദകോളേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഹോമിയോ മേഖലയില്‍ 3 സ്വാശ്രയസ്ഥാപനങ്ങള്‍ വേറെയും. ഇത്രയും പോരാഞ്ഞിട്ട് തിരുവനന്തപുരത്ത് ഒരു സിദ്ധമെഡിക്കല്‍ കോളേജുകൂടി പ്രവര്‍ത്തനം ആരംഭിച്ചിച്ചുണ്ട്. ഇതോടൊപ്പം 70 ലധികം സ്വാശ്രയ നഴ്‌സിംഗ് കോളേജുകളാണ് 10 വര്‍ഷത്തിനിടിയില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 50ല്‍ അധികം ഫാര്‍മസി കേളേജുകള്‍കൂടി ഈ പട്ടികയില്‍ കടന്നിരിക്കുമ്പോള്‍ കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ സ്വാശ്രയ പ്രളയം തന്നെ.. പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ തുടങ്ങി ലാബ്‌ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍ വരെ നീളുന്ന വേറൊരു വിഭാഗം ഈ മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തോടൊപ്പം ഉണ്ടെന്ന് ഓര്‍ക്കുക.കൂടാതെ 105 ആര്‍ട്ട് ആന്റ് സയന്‍സ് സ്വാശ്രയ കോളേജുകല്‍ കൂടി ഈ ലിസ്റ്റില്‍ കടന്നിരിക്കും !!! ഇതിലെ അഡ്മിഷന്‍ കാര്യങ്ങള്‍ ഒക്കെ പിന്നെ ചര്‍ച്ച ചെയ്യാം .. 119 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 36000 മെറിറ്റ് സീറ്റുകള്‍ ആണ് ഈ വര്ഷം ഒഴിഞ്ഞു കിടന്നതു പോലും!!!

ഈ സ്വാശ്രയ വ്ദ്യാഭ്യാസത്തില്‍ നിന്ന് ബിരുദങ്ങങ്ങള്‍ വാങ്ങിയവര്‍ എവിടെ പണിയെടുക്കുന്നു.. അവര്‍ക്കു ഏത്ര കൂലിയുണ്ട്.. എഞ്ചിനീയറിംഗ് പഠിച്ചവര്‍ എന്താ ചെയ്‌യുന്നത്..എത്ര പേര്‍ക്ക് തൊഴില്‍ കിട്ടി.. ഇത് വല്ലതും അന്വേഷിക്കാതെ ആര്‍ക്കു വേണ്ടിയാണ് ഈ വായ്പ സഹായപദ്ധതി.. ?

പ്രതിവര്‍ഷം 900 കോടി രൂപയുടെ സ്വാശ്രയ വിദ്യാഭ്യാസ ലോണ്‍ നികുതിദായകരുടെ തലയില്‍ കൊണ്ട് വെച്ച് മേനി പറയുന്നവര്‍ ആരായാലും ഈ ബിരുദധാരികളെയും, അവരുടെ ബിരുദങ്ങളെയും അവരുടെ ഭാവിജീവിതത്തെയും കുറിച്ചുകൂടി ചിലതു ആലോചിക്കുന്നത് നല്ലതാണ്. ഒരിക്കല്‍ പൊതു വിദ്യാഭ്യാസത്തിന്റെ പറുദീസാ ആയിരുന്ന കേരളം എ ങ്ങനെ സ്വകര്യ മൂലധനത്തിന്റെയും മാനേജ്‌മെന്റുകളുടെയും പറുദീസാ ആയിത്തീര്‍ന്നു എന്നുകൂടി ആലോചിക്കുമല്ലോ…എന്തായാലും ഇ തു കാര്‍ഷികവായ്പാ എഴുതിത്തള്ളുന്നതു പോലെ ഉത്പാദനത്തെ പിന്തുടരുന്ന ഒരു പദ്ധതിയല്ല മറിച്ചു മൂലധനത്തിന് വേണ്ടിയുള്ള വിടുപണിയാണ്,എന്ന് കരുതാനാണ് എനിക്ക് തോന്നുന്നത് ..

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>