സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Mar 27th, 2016

അപ്പാറാവുവിന്റെ തിരിച്ചുവരവ് ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പോലീസ് കമ്മീഷണറും ആഭ്യന്തരമന്ത്രിയും മുന്നറിയിപ്പു നല്‍കി

Share This
Tags

pp

എച്ച് സി യു : വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍:

ഹെന്റി തിഫാങ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അലേര്‍ട്ട്, ഇന്ത്യ
താര റാവു ആംനസ്റ്റി ഇന്റര്‍നാഷണല്‍
ബര്‍ണാഡ് ഫാത്തിമ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് എഗൈന്‍സ്റ്റ് ഓള്‍ ഫോംസ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ ആന്റ് റാസിസം
കുഫിര്‍ മല്‍ഗുന്ദ്വാര്‍ റൗണ്ട് ടേബിള്‍ ഇന്ത്യ
കിരുബ മനുസ്വാമിസുപ്രീം കോടതി അഭിഭാഷക
ബീന പലികല്‍ നാഷണല്‍ കാമ്പെയ്ന്‍ ഓണ്‍ ദളിത് ഹ്യൂമണ്‍ റൈറ്റ്‌സ്
രമേശ് നാഥന്‍ നാഷണല്‍ ദളിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ്
ആശ കൗതാല്‍ഓള്‍ ഇന്ത്യ ദളിത് മഹിളാ അധികാര്‍ മഞ്ച്
പോള്‍ ദിവാകര്‍ ഏഷ്യ ദളിത് റൈറ്റ്‌സ് ഫോര്‍

വസ്തുതാന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തങ്ങള്‍:

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ മാര്‍ച്ച് 22 ന് അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യുക.

ഈ സംഭവങ്ങളെ തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ മനസിലാക്കുക.

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിവേചനരഹിതവും സമാധാനപരവും സാധാരണവുമായ അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിനായി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, ഫാക്വല്‍ട്ടികള്‍ എന്നിവര്‍ക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുക.

പ്രമുഖ ആക്ടിവിസ്റ്റുകളും അഭിഭാഷകരും അക്കാദമിക്‌സും അടങ്ങിയ സംഘം വിദ്യാര്‍ഥികളുമായും ഫാക്വല്‍ട്ടി അംഗങ്ങളുമായും പോലീസുമായും ആഭ്യന്തരമന്ത്രിയുമായും പൗരാവകാശ സംഘടനകളുമായും കൂടിക്കാഴ്ച നടത്തി. സമാഹരിച്ച വിവരങ്ങളുടെയും തെളിവുകളുടെടും അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിക്കും. 2016 മാര്‍ച്ച് 22ന് എച്ച്.സി.യുവിലുണ്ടായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് വസ്തുതാന്വേഷണ സംഘം രൂപീകരിച്ചത്.

എച്ച്.സി.യു ഉദ്യോഗസ്ഥരുമായി പ്രധാനമായും വൈസ് ചാന്‍സലര്‍ അപ്പാ റാവുവുമായി കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു.

ഔപചാരികമായി പലതവണ വി.സിക്കു കത്തുനല്‍കിയെങ്കിലും മറുപടി നല്‍കാന്‍ വി.സി ഏറെ സമയമെടുത്തു. അവസാനം തങ്ങള്‍ക്ക് കാണാനുള്ള അവസരം നിഷേധിക്കുകയും പ്രഫസര്‍ ഇന്‍ചാര്‍ജുമായി സംസാരിക്കാന്‍ നിര്‍ദേശിക്കുകയുമാണുണ്ടായത്. അതിനുശേഷം എച്ച്.സി.യുവിനുവേണ്ടി പി.ആറിനെയും ഔദ്യോഗിക വക്താവിനെയും നിയമിക്കുകയുണ്ടായി.

പ്രഫസര്‍ ഇന്‍ചാര്‍ജായ വിപിന്‍ ശ്രീവാസ്തവ (അപ്പാ റാവു താല്‍ക്കാലികമായി അവധിയില്‍ പ്രവേശിച്ചശേഷം വി.സിയുടെ ചുമതല ഏറ്റെടുത്തയാള്‍) യുമായി ബന്ധപ്പെട്ടപ്പോള്‍ വസ്തുതാന്വേഷണ സംഘവുമായി നേരിട്ടു സംസാരിക്കാന്‍ കഴിയില്ലെന്നും ഫോണിലൂടെ സംസാരിക്കാമെന്നും അറിയിക്കുകയായിരുന്നു.

രജിസ്റ്റാറെയും ചീഫ് സെക്യൂരിറ്റി ഓഫീസറെയും കാണാന്‍ ശ്രമിച്ചപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. എച്ച്.സി.യുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ എച്ച്.സി.യുവിലെ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലായിരുന്നു എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

വസ്തുതാന്വേഷണ സംഘത്തെ എച്ച്.സി.യുവില്‍ ഗേറ്റില്‍ തടഞ്ഞിടാനും ക്യാമ്പസിലേക്ക് കയറാന്‍ അനുവദിക്കാത്തതിനും ഇതുതന്നെയാണ് കാരണം.

എച്ച്.സി.യുവിലേക്ക് പുറമേ നിന്നുള്ളവരെ പത്ര, ദൃശ്യമാധ്യമങ്ങളെയും രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരെയും വിദ്യാര്‍ഥി സംഘങ്ങളെയും, പ്രവേശിപ്പിക്കരുതെന്നു നിര്‍ദേശിച്ച് മാര്‍ച്ച് 23ന് രജിസ്റ്റാര്‍ പുറത്തിറക്കിയ ഉത്തരവ് ഭീതി വര്‍ധിപ്പിക്കുന്നതായിരുന്നു.

യൂണിവേഴ്‌സിറ്റിയെ അടച്ച കോട്ടയായി സൂക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ഞങ്ങളുടെ അഭിപ്രായം.

22 മാര്‍ച്ച് 2016നു ക്യാമ്പസില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളതിനേക്കാളേറെ ഒളിച്ചുവെക്കാനുണ്ടായിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

വിദ്യാര്‍ഥികളെയും ഫാക്വല്‍ട്ടികളെയും പോലീസുകാരെയും (ഡി.സി.പി കെ. കാര്‍തികേയന്‍, എ.സി.പി, ഇന്‍സ്‌പെക്ടര്‍) കാണാന്‍ വസ്തുതാന്വേഷണ സംഘത്തിനു കഴിഞ്ഞു.

പ്രധാന കണ്ടെത്തലുകള്‍:

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് 1989ലെ എസ്.സി എസ്.ടി ആക്ട് പ്രകാരം വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ക്യാമ്പസിലേക്കുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വരവ് മുന്‍നിശ്ചയിച്ച പ്രകാരമുള്ളതാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഫാക്വല്‍ട്ടികളില്‍ നിന്നും കിട്ടിയ വിവരങ്ങളില്‍ നിന്നു മനസിലാവുന്നത്. ഇത് അക്രമങ്ങള്‍ക്ക് ആക്കം കൂട്ടി.

ഈ സംഭവങ്ങളില്‍ മാനവവിഭവശേഷി മന്ത്രാലയത്തിനുള്ള പങ്കും അവരുടെ ഇടപെടലും സുതാര്യമല്ല.

ഇടക്കാല സാഹചര്യം: പ്രഫസര്‍ പെരിയ സ്വാമി വൈസ് ചാന്‍സലറായിരുന്ന സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി വളരെ നന്നായി മുന്നോട്ടു പോയിരുന്നു. യൂണിവേഴ്‌സിറ്റിയിലെ പ്രവര്‍ത്തനക്രമമെല്ലാം നിലനിന്നിരുന്നു. യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിന്റേത് ഉള്‍പ്പെടെ. വിദ്യാര്‍ഥികളും ഫാക്വല്‍ട്ടികളും സംതൃപ്തി അറിയിച്ചിട്ടുണ്ട്. അപ്പാ റാവുവിന്റെ അനിശ്ചിതകാല അവധി സമയത്തും വിദ്യാര്‍ഥികളും ഫാക്വല്‍ട്ടികലും വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി അവരുടെ പോരാട്ടം തുടര്‍ന്നിരുന്നു.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും കേന്ദ്ര മന്ത്രി ദത്താത്രേയയും സുശീല്‍ കുമാറും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവമാണ് സ്ഥിതിവഷളാക്കിയത്.

അപ്പാറാവുവിന്റെ തിരിച്ചുവരവാണ് ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ത്തത്. ക്യാമ്പസിലേക്കു തിരിച്ചുവരണമെന്ന ആഗ്രഹം വി.സി പ്രകടിപ്പിച്ചപ്പോള്‍ അത് ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പോലീസ് കമ്മീഷണറും ആഭ്യന്തരമന്ത്രിയും മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് അപ്പാ റാവു തിരിച്ചുവന്നത്.

പോലീസിന്റെ പങ്ക്: അറസ്റ്റു ചെയ്യപ്പെട്ടവരെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കണമെന്ന നിയമം പാലിച്ചില്ല.

വനിതാ വിദ്യാര്‍ഥികള്‍: ഇവര്‍ക്കെതിരെ വലിയ ക്രൂരതയാണ് അരങ്ങേറിയത്. അശ്ലീലപ്രയോഗവും ബലാത്സംഗ ഭീഷണിയും പോലീസില്‍ നിന്നുണ്ടായി. ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഭീകരവാദികള്‍ എന്നും വിളിക്കുകയുണ്ടായി.

പോലീസിനു ജാമ്യം അനുവദിക്കാന്‍ കഴിയുമായിരുന്നിട്ടും വിദ്യാര്‍ഥികളെയും ഫാക്വല്‍ട്ടികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു.

ശുപാര്‍ശകള്‍:

അക്കാദമിക് താല്‍പര്യങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ശരിയായ അന്വേഷണം നടക്കാനും വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ സസ്‌പെന്റ് ചെയ്യണം.

വി.സിയുടെയും അറസ്റ്റിലായ വിദ്യാര്‍ഥികളുടെയും കാര്യത്തില്‍ പോലീസ് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകണം.

യൂണിവേഴ്‌സിറ്റിയില്‍ സമാധാനപരമായ അന്തരീക്ഷം ഉടന്‍ പുനസ്ഥാപിക്കണം. യൂണിവേഴ്‌സിറ്റിക്ക് പുറത്തേക്കും അകത്തേക്കുമുള്ള സ്വതന്ത്രമായ പ്രവേശനം അനുവദിച്ചാല്‍ തന്നെ സ്ഥിതി സാധാരണ നിലയിലാവും. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ആരോഗ്യത്തിനു ഇതാണു നല്ലത്.

2016 എസ്.സി.എസ്.ടി നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും അന്വേഷണം നടത്തുകയും വേണം.

ക്യാമ്പസിനെ പഴയ അവസ്ഥയില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശകള്‍ക്കു വലിയ പങ്കുവഹിക്കാനാവും.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമായും ഫാക്വല്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് വൈസ് ചാന്‍സലറെ മാറ്റി കേന്ദ്ര സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തണം.

കടപ്പാട് ഡൂള്‍ ന്യൂസ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>